സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി

  • 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6633 രൂപ. പവന് 53064 രൂപ
  • ഇന്നലെ 25 രൂപ ഇടിവിലായിരുന്നു സ്വര്‍ണം
  • കഴിഞ്ഞ വാരത്തിലെ അവസാന രണ്ട് ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

Update: 2024-03-19 05:35 GMT

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6080 രൂപയിലെത്തി. പവന് 58640 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 6035 രൂപയായിലായിരുന്നു വ്യാപാരം നടത്തിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5050 രൂപയായി. അടുത്തിടെ ഗോള്‍ഡ്മാന്‍ സാച്ചസിന്റെ ആഗോള സ്വര്‍ണവില അനുമാനം പുറത്ത് വന്നിരുന്നു. 2024 അവസാനത്തോടെ സ്വര്‍ണ വില ട്രൊയ് ഔണ്‍സിന് 2300 ഡോളര്‍ വരെ എത്തുമെന്നാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ വിലയിരുത്തല്‍. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില ഇന്ന് ട്രൊയ് ഔണ്‍സിന് 2158.30 ഡോളറാണ്.

അമേരിക്കന്‍ പണനയത്തിലെ മാറ്റം കാത്തിരിക്കുകയാണ് സ്വര്‍ണ വിപണി. എന്നാല്‍ പലിശ നിരക്കുകളില്‍ അടുത്തൊന്നും കുറവുണ്ടാകില്ലെന്നാണ് സൂചന. ഇന്ത്യയും അമേരിക്കയും പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനാല്‍ ഉടനെയൊന്നും കുറയില്ലെന്നാണ് സൂചന. മാത്രമല്ല മാര്‍ച്ച്- ഏപ്രില്‍ മാസങ്ങള്‍ ഫെസ്റ്റിവെല്‍ സീസണ്‍ കൂടിയാണ്.

ഇന്ന് സംസ്ഥാനത്തെ വെള്ളി നിരക്ക് ഗ്രാമിന് 77.30 രൂപയാണ്.





Tags:    

Similar News