പൊന്നിന് കുതിപ്പ് തന്നെയാണിഷ്ടം

  • പവന് വര്‍ധിച്ചത് 120 രൂപ
  • സ്വര്‍ണം ഗ്രാം 7945 രൂപ
  • പവന്‍ 63560 രൂപ
;

Update: 2025-02-08 04:51 GMT
പൊന്നിന് കുതിപ്പ് തന്നെയാണിഷ്ടം
  • whatsapp icon

പൊന്നിന് വില കുറയുമോ? എല്ലാം ശരിയാകുമോ? സാധാരണ ഉപഭോക്താവിന്റെ ചിന്ത ഇന്ന് ഈ വഴിക്കാണ്. അതിനിടെ വിലക്കയറ്റം വിടാതെ സ്വര്‍ണവിപണി മുന്നേറുകയാണ്. ഇന്നലെ ഒരു ദിവസത്തെ വിശ്രമം മാറ്റിനിര്‍ത്തിയാല്‍ പൊന്നിന് കുതിപ്പ് തന്നെയാണിഷ്ടം. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 7945 രൂപയും പവന് 63560 രൂപയുമായി ഉയര്‍ന്നു.

പവന് 64000 ലക്ഷ്യമാക്കിയാണ് സ്വര്‍ണം മുന്നേറുന്നത്. ഗ്രാമിന് 8000 രൂപയോടടുക്കുകയും ചെയ്യുന്നു.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 10 രൂപ വര്‍ധിച്ച് 6515 രൂപയായി. അതേസമയം വെള്ളിവിലയ്ക്ക് വ്യത്യാസമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വിപണിയിലെ വ്യാപാരം.

ഇന്നും സ്വര്‍ണവില പുതിയ സര്‍വകാല റെക്കോര്‍ഡ് എഴുതിച്ചേര്‍ത്തു. ഇപ്പോള്‍ ദിനം പ്രതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് സ്വര്‍ണവിപണി. യുഎസില്‍ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തിയതുമുതല്‍ സ്വര്‍ണത്തിനു നല്ലകാലമാണ്. ട്രംപിന്റെ  പ്രഖ്യാപനങ്ങളും നടപടികളും അന്താരാഷ്ട്ര വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. അത് സ്വര്‍ണവിപണിക്കും ബാധകമാണ്. 

Tags:    

Similar News