പൊന്നിന്റെ നോട്ടം റെക്കാര്‍ഡിലേക്ക്; വിലയുടെ കുതിപ്പിന് റോക്കറ്റ് വേഗം

  • സ്വര്‍ണം ഗ്രാമിന് 6875 രൂപയാണ് ഇന്ന് സംസ്ഥാനത്തെ വില
  • പവന് രേഖപ്പെടുത്തിയ 55120 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില

Update: 2024-07-17 05:00 GMT

സ്വര്‍ണവില കുതിക്കുന്നത് റോക്കറ്റ് വേഗത്തില്‍.

നിസാര വില വര്‍ധനയൊന്നുമല്ല ഇന്ന് വിപണിയിലുണ്ടായത്.

ഗ്രാമിന് 90 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് പൊന്ന് കൂടുതല്‍ തിളക്കമുള്ളതായി.

സ്വര്‍ണം ഗ്രാമിന് 6875 രൂപയാണ് ഇന്ന് സംസ്ഥാനത്തെ വില.

ഇതോടെ പവന് 720 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

പവന് 55000 രൂപയെന്ന കണ്ണഞ്ചിപ്പിക്കുന്ന നിരക്കിലേക്ക് മഞ്ഞലോഹം കുതിച്ചു.

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് വിലയിലെത്താന്‍ഇനി കേവലം 120 രൂപകൂടിമാത്രമാണ് വേണ്ടത്.

ഈ വര്‍ഷം മെയ്മാസം 20-ാം തീയതി പവന് രേഖപ്പെടുത്തിയ 55120 രൂപയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില.

നിലവില്‍ സ്വര്‍ണവിലയിലെ ചാഞ്ചാട്ടവും ഇടയ്ക്കുള്ള കുതിപ്പും പരിഗണിക്കുമ്പോള്‍ ഈ റെക്കാര്‍ഡും ഉടന്‍ മറികടന്നേക്കാം.

22 കാരറ്റിലെ വിലവിര്‍ധന 18 കാരറ്റിലേക്കും പടര്‍ന്നിട്ടുണ്ട്.

ഗ്രാമിന് 80 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചത്.

ഗ്രാമിന് 5710രൂപയാണ് ഇന്നത്ത വിപണിവില.

വെള്ളിവിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 100രൂപ എന്ന നിരക്കിലാണ്

വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട മാര്‍ക്കറ്റിലും സ്വര്‍ണത്തിന് കുതിപ്പിന്റെ കഥയാണ് പറയാനുള്ളത്.

ഡൊണാള്‍ഡ്ട്രംപ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയും, ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ മഞ്ഞലോഹത്തിലേക്കുള്ള ആകര്‍ഷണം കൂട്ടുന്നു.അന്താരാഷ്ട്ര സ്വര്‍ണ്ണവില 1.6% കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ധനവ് ഉണ്ടായത്.ബജറ്റ് പ്രതീക്ഷയാണ് ഇതിനു കാരണം.

Tags:    

Similar News