പിടി തരാതെ പൊന്ന്; തിരിച്ചുവരവ് ലക്ഷ്യമിട്ട് സ്വര്‍ണവിപണി
- ഗ്രാമിന് ഇന്ന് വര്‍ധിച്ചത് 50 രൂപ
- പവന്റെ വില 51600 രൂപ
പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സ്വര്‍ണത്തിന്റെ കുതിപ്പ്.
ഇന്ന് സ്വര്‍ണം ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ പൊന്നിന്റെ വില ഗ്രാമിന് 6450 ആയി ഉയര്‍ന്നു.
പവന് 400 രൂപ വര്‍ധിച്ച് 51600-ല്‍ എത്തി.
കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച ശേഷം വിലയിടിഞ്ഞ
സ്വര്‍ണവിപണി ദിവസങ്ങള്‍ക്കുശേഷം തിരിച്ചുവരവ് നടത്തുകയാണ്.
ഇപ്പോള്‍ യുഎസ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനമാണ് സ്വര്‍ണത്തിനെ
കൂടുതല്‍വിലയേറിയതാക്കുന്നത്.
അടുത്തയോഗത്തില്‍ പലിശ കുറയ്ക്കും എന്ന് ഫെഡ് റിസര്‍വ് വ്യക്തമാക്കിയിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഇതോടെ ഗ്രാമിന് 5340 രൂപ എന്ന നിലയിലെത്തി.
എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല.
ഗ്രാമിന് 90 രൂപ എന്നനിരക്കില്‍ വ്യാപാരം തുടരുകയാണ്.