ഫ്രെബുവരിയില്‍ സ്വര്‍ണ ഇറക്കുമതി ഉയര്‍ന്നത് 133%

  • ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി വര്‍ധിച്ച് 6.15 ബില്യണ്‍ ഡോളറായി
  • ഇന്ത്യയുടെ വെള്ളി ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന നിലയില്‍ നിന്നും ഉയര്‍ന്നു
  • 2023 ഫെബ്രുവരിയിലെ 3.6 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി

Update: 2024-03-18 12:46 GMT

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയുടെ ജെംസ് ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ ഇടിവ്. 2023 ഫെബ്രുവരിയിലെ 3.6 ബില്യണ്‍ ഡോളറുമായി (29,748 കോടി രൂപ) താരതമ്യം ചെയ്യുമ്പോള്‍ 2024 ഫെബ്രുവരി മാസത്തില്‍ 11.26 ശതമാനം ഇടിഞ്ഞ് 3.19 ബില്യണ്‍ ഡോളറായി (26,511 കോടി രൂപ) കുറഞ്ഞുവെന്നാണ് വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പക്കുന്നത്.

എന്നാല്‍, രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയാകട്ടെ 133 ശതമാനം വര്‍ധിച്ചു. 2023 ഫെബ്രുവരിയിലെ 2.63 ബില്യണ്‍ ഡോളറിനെ (21,728 കോടി രൂപ) അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി വര്‍ധിച്ച് 6.15 ബില്യണ്‍ ഡോളറായി (51,025 കോടി രൂപ).

മുന്‍ വര്‍ഷം ഫെബ്രുവരിയിലെ 12.94 മില്യണ്‍ ഡോളറുമായി (106.88 കോടി രൂപ) താരതമ്യം ചെയ്യുമ്പോള്‍ 2024 ഫെബ്രുവരിയിലെ ഇന്ത്യയുടെ വെള്ളി ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന നിലയില്‍ നിന്നും ഉയര്‍ന്ന് 1725 മില്യണ്‍ ഡോളറായി (14,315 രൂപ) യെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News