മുംബൈ: 2022 ൽ രാജ്യത്തെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ (ഇടിഎഫ്) സ്വർണത്തിലുള്ള നിക്ഷേപം 90 ശതമാനം കുറഞ്ഞ് 459 കോടി രൂപയായി. പണപ്പെരുപ്പ സമ്മർദ്ദങ്ങളും, സ്വർണത്തിന്റെ കുത്തനെയുള്ള വില കയറ്റവും, നിരക്ക് വർധനയുമാണ് നിക്ഷേപം കുറയുന്നതിന് കാരണം. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ടസ് പുറത്തു വിട്ട കണക്കു പ്രകാരം 2021 ഇൽ 4,814 കോടി രൂപയുടെ നിക്ഷേപമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2020 ൽ 6,657 കോടി രൂപയുടെ നിക്ഷേപവും റിപ്പോർട്ട് ചെയ്തിരുന്നു.
എങ്കിലും, സ്വർണ ഇടിഎഫിലുള്ള ആസ്തി അടിത്തറയും, നിക്ഷേപകരുടെ എണ്ണവും മുൻ വർഷത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്.