ഇന്നു വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ പത്തു പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്
- തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസ് ഓഹരികള്‍ മെച്ചപ്പെട്ടു
- ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ തുറന്നിട്ടുള്ളത് സമ്മിശ്രമായാണ്
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്കുകളായ നിഫ്റ്റി 50-ഉം സെന്‍സെക്‌സും തലേ ദിവസത്തേക്കാള്‍ താഴ്ന്നു ക്ലോസ് ചെയ്യുന്നത്. മേയ് ഏഴിന് നിഫ്റ്റി തലേദിവസത്തേക്കാള്‍ 140.2 പോയിന്റ് താഴ്ന്ന് 22302.5 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്‍ട്ര ഡേ വ്യാപാരത്തില്‍ 22232 പോയിന്റ് വരെ എത്തിയ നിഫ്റ്റി, ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്ന 22300 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു എന്നതു മാത്രമാണ് പോസീറ്റീവായിട്ടുള്ളത്.
അതേസമയം സെന്‍സെക്‌സ് ഓഗസ്റ്റ് ഏഴിന് 384 പോയിന്റ് ഇടിഞ്ഞ് 73512 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്നു വ്യാപാരദിനങ്ങളിലായി സെന്‍സെക്‌സില്‍ ആയിരം പോയിന്റിലധികം ഇടിവ് ഉണ്ടായിട്ടുണ്ട്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
ഇന്‍ട്രാഡേ വ്യാപാരത്തില്‍ നിഫ്റ്റി അതിന്റെ ശക്തമായ പിന്തുണയായ 22300 പോയിന്റിനു താഴെപ്പോയെങ്കിലും ഇതിനു മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം ശക്തമമായാല്‍ ഈ പിന്തുണയില്‍നിന്നു താഴേയ്ക്കു പോകാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 22232-22200 നിലവാരത്തില്‍ ദുര്‍ബലമായ പിന്തുണ പ്രതീക്ഷിക്കാം. വീണ്ടും താഴേയ്ക്കു നീങ്ങിയാല്‍ 22000 പോയിന്റിന് ചുറ്റളവില്‍ മികച്ച പിന്തുണയുണ്ട്.
ഇപ്പോഴത്തെ നിലയില്‍നിന്നു വിപണി ശക്തി നേടിയാല്‍ ആദ്യ കടമ്പ 22400 പോയിന്റാണ്. തുടര്‍ന്ന് 22500-22600 തലത്തിലും 22800 തലത്തിലും സാമാന്യം ശക്തമായ തടസം പ്രതീക്ഷിക്കാം.
എന്തായാലും വിപണി കസോളിഡേഷന്‍ മൂഡില്‍തന്നെയാണ്. പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷില്‍നിന്നും ന്യൂട്രലിലേക്ക് നീങ്ങിയിരിക്കുകയാണ്. അതായത് റേഞ്ച് ബൗണ്ടായി നീങ്ങുവാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോ'് ആയും 30 താഴെയ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുത്. നിഫ്റ്റി ആര്‍ എസ്‌ഐ മേയ് ഏഴിന് 47.26-ലാണ്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ പത്തു പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഓഹരികൾ ഇപ്പോഴത്തെ നിലവാരത്തില്‍ തുറക്കാനുള്ള സൂചനയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യ വിക്‌സ്
വിപണിയിലെ വന്യമായ വ്യതിയാനത്തിനു ശക്തി കൂടുകയാണ്. ഇന്ത്യ വിക്‌സ് മേയ് ഏഴിന് 2.45 ശതമാനം വര്‍ധനയോടെ 17.01 ആയിരിക്കുകയാണ്. തലേദിവസമിത് 16.6 ആയിരുന്നു
വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട് - കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് ഏഴിന് 0.78 ലേക്ക് താഴ്ന്നു. തലേ ദിവസമിത് 0.85 ആയിരുന്നു. അതായത് വിപണി മനോഭാവം പതിയെ ബെയറീഷ് ആവുകയാണ്.
പിസിആര്‍ 0.7ന് മുകളിലേ്ക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് വിപണിയുടെ ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസ് ഓഹരികള്‍ മെച്ചപ്പെട്ടു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് രണ്ടാം ദിവസവും ഓഹരി വിലകള്‍ മെച്ചപ്പെടാന്‍ കാരണമാക്കിയത്. നേരിയ ഉയര്‍ച്ചയോടെയാണ് ഡൗ ജോണ്‍സും എസ് ആന്‍ഡ് പി 500 മേയ് ഏഴിന് ക്ലോസ് ചെയ്തിട്ടുള്ളത്. എന്നാല്‍ നാസ്ഡാക് 17 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഡൗ, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് നേരിയ തോതില്‍ താഴ്ന്നാണ് നില്‍ക്കുന്നത്. നാസ്ഡാക് ഫ്യൂച്ചേഴ്‌സ് പോസീറ്റീവാണ്.
നേരത്തെ യൂറോപ്യന്‍ സൂചികകള്‍ ല്ലാംത്‌ന്നെ മെച്ചപ്പെട്ടാണ ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ്ഇ യുകെ 100 പോയിന്റിലധികം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഫ്രഞ്ച് സിഎസി 80 പോയിന്റ് മെച്ചപ്പെട്ടിട്ടുണ്ട്. ജര്‍മന്‍ ഡാക്‌സ് 255 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 256 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. അതേസമയം യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം തന്നെ നേരിയ തോതിലുള്ള ഉയര്‍ച്ചയിലാണ്.
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ തുറന്നിട്ടുള്ളത് സമ്മിശ്രമായാണ്. ജാപ്പനീസ് നിക്കി മുന്നൂറിലധികം പോയിന്റ് താഴ്ചയിലാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ഓള്‍ ഓര്‍ഡനറീസ് നേരിയ നേട്ടത്തോടെയാണ് മുന്നോട്ടു പോകുന്നത്. കൊറിയന്‍ കോസ്പിയും പോസീറ്റാവായാണ് തുറന്നിട്ടുള്ളത്. ഹോങ്കോംദ് ഹാങ്‌സാംങ് നെഗറ്റീവായാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
പൊതുതെരഞ്ഞെടുപ്പ്
ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം മേയ് ഏഴിന് പൂര്‍ത്തിയായിരിക്കുകയാണ്. ഇതോടെ 543 ലോക്‌സഭ സീറ്റുകളില്‍ പകുതിയിലധികം സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നുകഴിഞ്ഞു. ഈ മൂന്നു ഘട്ടങ്ങളിലും വോട്ടിംഗ് ശതമാനം മുന്‍ തെരഞ്ഞെടുപ്പുകളിലേക്കാള്‍ കുറവാണെന്നതാണ് കൗതുകകരമായിട്ടുള്ളത്. ഇതു ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയില്‍ വിപണി ഇതുവരെയൊരു വിലയിരുത്തല്‍ നടത്തിയിട്ടില്ല. വിപണിയില്‍ വന്‍ വില്‍പ്പന സംഭവിക്കാത്തതിനു കാരണവുമിതാണ്. നാലാം ഘട്ട തെരഞ്ഞെടുപ്പ് മേയ് 13-ന് ആണ്. ഏഴാം ഘട്ടത്തോടെയാണ് തെരഞ്ഞെടുപ്പു പൂര്‍ത്തിയാകുന്നത്. വരും ഘട്ടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പു മുഖ്യമായും ബിജെപിക്കു മുന്‍തൂക്കമുള്ള പ്രദേശങ്ങളിലാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് വിപണി കരുതുന്നത്. ഇത് സാമ്പത്തികപരിഷ്‌കാരങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വളര്‍ച്ചയ്ക്കു കളമൊരുക്കുമെന്നും വിപണി കരുതുന്നു.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മേയ് ഏഴിന് 3669 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ( ഡിഐഐ) 2304 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. മേയിലെ നാലു വ്യാപാരദിനങ്ങളില്‍ എഫ്‌ഐഐ 9194 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 5128.9 കോടി രൂപയുടെ നെറ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.
കമ്പനി പ്രവര്‍ത്തനഫലങ്ങള്‍
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഹീറോ മോട്ടോകോര്‍പ്പ്, കാനറ ബാങ്ക്, ടാറ്റ പവര്‍ , ടിവിഎസ് മോട്ടോര്‍, ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ബാലാജി അമൈന്‍സ്, ഭാരത് ഫോര്‍ജ്, ഇഎസ്എഎഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി ഇന്ത്യ, ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, കല്‍പതരു ഇന്റര്‍നാഷണല്‍, പിരമല്‍ എന്റര്‍പ്രൈസസ് തുടങ്ങിയവ ഇന്നു നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികളാണ്.
ഇതുവരെ ഫലം പുറത്തുവിട്ട 25 നിഫ്റ്റി കമ്പനികളുടെ ഫലങ്ങള്‍ വിപണി പ്രതീക്ഷയേക്കാള്‍ മെച്ചമായിരുന്നു. ഐടി, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകള്‍ നിരാശപ്പെടുത്തിയെ്ങ്കിലും ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയമേഖല മികച്ച പ്രകടനം കാഴ്ച വച്ചു. ഈ മാസാവസാനത്തോടെ മുഖ്യ കമ്പനികളുടെയെല്ലാം നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തെത്തിക്കഴിയും. നാലാം ക്വാര്‍ട്ടര്‍ ഫലങ്ങളേക്കാള്‍ പൊതു തെരഞ്ഞെടുപ്പു ഫലമാണ് വിപണിക്കു ദിശ നല്‍കുക.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.