ഇന്നും നഷ്ടത്തിൽ വിപണി; എങ്കിലും ബാങ്ക് നിഫ്റ്റി ഉയർച്ചയിൽ

  • നിഫ്ടിയിൽ ഇന്ന് ഇന്ത്യൻ ഓയിൽ, ഹിൻഡാൽകോ, സാൻ ഫാർമ, ബി പി സി എൽ, അൾട്രാടെക് സിമന്റ് എന്നിവ ഏറ്റവും ഉയർന്നു.
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 41,040 രൂപയായി. ഗ്രാമിന് 5,130 രൂപയാണ് വിപണി വില

Update: 2023-01-11 10:44 GMT

കൊച്ചി: ആഭ്യന്തര സൂചികകൾ ഇന്നും തുടക്കം മുതൽ നഷ്ടത്തിലായിരുന്നു. ഒടുവിൽ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 9.98 പോയിന്റ് താഴ്ന്ന് 60,105.50 ലും നിഫ്റ്റി 18.45 പോയിന്റ് താഴ്ന്നു 17,895.15 ലുമാണ് ക്ലോസ് ചെയ്തത്. എന്നാൽ, ബാങ്ക് നിഫ്റ്റി 217.95 പോയിന്റ് ഉയർന്ന് 42,232.70 ൽ അവസാനിച്ചു.

നിഫ്റ്റി ആട്ടോ, ഹെൽത് കെയർ, റിയാലിറ്റി, ഫാർമ എന്നിവ താഴ്ന്നപ്പോൾ മറ്റെല്ലാ മേഖല സൂചികകളും ഉയർച്ചയിലായിരുന്നു. നിഫ്റ്റി എഫ് എം സി ജി സൂചിക 1.13 ശതമാനമാണ് താഴ്ന്നത്.

നിഫ്റ്റി 50-ലെ 18 ഓഹരികൾ ഉയർന്നപ്പോൾ 32 എണ്ണം താഴ്ചയിലേക്ക് ആഴ്ന്നിറങ്ങി.

നിഫ്ടിയിൽ ഇന്ന് ഇന്ത്യൻ ഓയിൽ, ഹിൻഡാൽകോ, സാൻ ഫാർമ, ബി പി സി എൽ, അൾട്രാടെക് സിമന്റ് എന്നിവ ഏറ്റവും ഉയർന്നപ്പോൾ ഭാരതി എയർടെൽ, സിപ്ല, ഡിവിസ് ലാബ്, ഹിഡുസ്ഥൻ ലിവർ, ഓ എൻ ജി സി എന്നിവ ഇടിഞ്ഞു. ഹിൻഡാൽകോ 2.77 ശതമാനം നേട്ടം കൈവരിച്ചു. ഭാരതി എയർടെൽ 3.46 ശതമാനം ഇടിഞ്ഞ് കനത്ത നഷ്ടം രേഖപ്പെടുത്തി.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, എന്നിവ ഇന്നലെ  പച്ചയിലാണ് അവസാനിച്ചത്. ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, ജിയോജിത്, കിംസ്, വണ്ടർ ല കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ക്യാപ് തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.


റിയാലിറ്റി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും ലാഭത്തിലായപ്പോൾ പുറവങ്കര നഷ്ടത്തിലായിരുന്നു.

പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്ന് മിശ്രിത വ്യാപാരമായിരുന്നു. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയാകട്ടെ ഇപ്പോൾ -36.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ എല്ലാ യുഎസ് വിപണികളും ലാഭത്തിലായിരുന്നു. , യുറോപ്പിയൻ സൂചികകളെല്ലാം ഇന്ന് ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 41,040 രൂപയായി. ഗ്രാമിന് 5,130 രൂപയാണ് വിപണി വില (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 41,160 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ കുറഞ്ഞ് 44,768 രൂപയായി. ഗ്രാമിന് 17 രൂപ കുറഞ്ഞ് 5,596 രൂപയായിട്ടുണ്ട്.

ഇന്ന് വെള്ളിവില 30 പൈസ വര്‍ധിച്ച് 74 രൂപയായി. എട്ട് ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 592 രൂപയായിട്ടുണ്ട്.

യുഎസ് ഡോളറിനെതിരെ രൂപ 13 പൈസ കുറഞ്ഞ് 81.61ല്‍ എത്തിയിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.44 ശതമാനം താഴ്ന്ന് 80.45 യുഎസ് ഡോളറായിട്ടുണ്ട്.

മാർക്കറ്റിലെ പുതിയ വിശേഷങ്ങളുമായി നാളെ വീണ്ടും എത്താം. 

Tags:    

Similar News