അസ്ഥിരമായി വിപണി, നേരിയ നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ച് സൂചികകൾ

സെൻസെക്സ് 18.82 പോയിന്റ് ഇടിഞ്ഞ് 60,672.72 ലും നിഫ്റ്റി 17.90 പോയിന്റ് കുറഞ്ഞ് 17,826.70 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

Update: 2023-02-21 11:15 GMT

മുംബൈ: യുഎസ് ഫെഡ് നടത്താനിരിക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗത്തെ മുൻ നിർത്തി നിക്ഷേപകർ കൂടുതൽ ജാഗരൂകരായതിനാൽ വിപണിയിൽ ഇന്ന് വലിയ ചാഞ്ചാട്ടമുണ്ടായി. സൂചികകൾ നേരിയ നഷ്ടത്തിയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സ് 18.82 പോയിന്റ് ഇടിഞ്ഞ് 60,672.72 ലും നിഫ്റ്റി 17.90 പോയിന്റ് കുറഞ്ഞ് 17,826.70 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 60,976.59 ലെത്തിയിരുന്നു.

സെൻസെക്സിൽ ടാറ്റ മോട്ടോർസ്, സൺ ഫാർമ, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, അൾട്രാ ടെക്ക് സിമന്റ്, ടെക്ക് മഹീന്ദ്ര, ബജാജ് ഫിൻസേർവ്, എച്ച്സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലായി.

എൻടിപിസി, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, എച്ച്ഡി എഫ് സി, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ ലാഭത്തിലായിരുന്നു.

"തുടക്കത്തിൽ ഉയർന്നുവെങ്കിലും, ആഗോള വിപണികളിൽ നിന്നുള്ള നല്ലതല്ലാത്ത ചില വാർത്തകൾ നിക്ഷേപകരിൽ ആശങ്കയുയർത്തി. പണപ്പെരുപ്പ ആശങ്കകളും, യു എസ് ഫെഡ് ബുധനാഴ്ച നടത്താനിരിക്കുന്ന യോഗവും, കർശനമായ പണ നയം സ്വീകരിക്കുന്നതിന്റെ സാധ്യതകളെ സൂചിപ്പിക്കുന്നതാണ്," ജിയോ ജിത് ഫിനാൻഷ്യൽ സർവീസസിന്റെ റിസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു. കൂടാതെ വിദേശ നിക്ഷേപകർ വീണ്ടും വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയതും, 'എൽ നിനോ'യുടെ വരവിനെക്കുറിച്ചുള്ള പേടിയും ഇതിനു ആക്കം കൂട്ടിയെന്ന് അദ്ദേഹം കൂട്ടി ചേർത്തു (എൽ നിനോ ഇന്ത്യൻ മൺസൂണിനെയും അതിനാൽ ഇന്ത്യയിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്)..

ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ ദുർബലമായാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച 'പ്രസിഡന്റ് ഡേ' ആയതിനാൽ യു എസ് വിപണി അവധിയായിരുന്നു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂട്ട്‌ ഓയിൽ വില 1.50 ശതമാനം കുറഞ്ഞ് ബാരലിന് 82.81 ഡോളറായി.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച 158.95 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News