ശ്വാസം മുട്ടി വിപണി, ആദ്യഘട്ട നേട്ടം നിലനിർത്താൻ കഴിയാതെ സൂചികകൾ
10 .35 ന് സെൻസെക്സ് 253.23 പോയിന്റ് തകർന്ന് 57,984.62 ലും, നിഫ്റ്റി 82.15 പോയിന്റ് നഷ്ടത്തിൽ 17,072.15 ലുമാണ് വ്യാപാരം ചെയുന്നത്.
ദുർബലമായ ആഗോള വിപണികൾക്കൊപ്പം അസ്ഥിരമായി ആഭ്യന്തര വിപണിയും. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 205.55 പോയിന്റ് ഉയർന്ന് 58,443.40 ലും നിഫ്റ്റി 44 പോയിന്റ് വർധിച്ച് 17,198.30 ലുമെത്തിയിരുന്നു.
എന്നാൽ വ്യാപാരം പുരോഗമിക്കുമ്പോൾ സൂചികകൾ ഇടിയുന്ന കാഴ്ചയാണുള്ളത്.
10 .35 ന് സെൻസെക്സ് 253 .23 പോയിന്റ് തകർന്ന് 57,984.62 ലും, നിഫ്റ്റി 82.15 പോയിന്റ് നഷ്ടത്തിൽ 17,072.15 ലുമാണ് വ്യാപാരം ചെയുന്നത്.
സെൻസെക്സിൽ 20 ഓഹരികളും നേട്ടത്തോടെയാണ് വ്യപാരം ചെയുന്നത്. ടൈറ്റൻ, ഭാരതി എയർടെൽ, എൽ ആൻഡ് ടി എന്നിവ ലാഭത്തിലാണ് വ്യപാരം ചെയ്യുന്നത്.എന്നാൽ 10 പ്രധാന കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.
യു എസ് ആസ്ഥാനമായുള്ള എസ് വി ബി ബാങ്കിന്റെ തകർച്ച മൂലം ഏഷ്യൻ വിപണികൾ എല്ലാം തന്നെ ദുർബലമായാണ് വ്യാപാരം ചെയ്യുന്നത്. സിലിക്കൺ വാലി ബാങ്കിന് പുറമെ സിഗ്നേച്ചർ ബാങ്കിന്റെ തകർച്ചയും വലിയ ആശങ്കകളാണ് ആഗോള തലത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ നിരക്ക് വർധനയിൽ ഫെഡിന്റെ സമീപനവും നിർണായകമാണ്.
തിങ്കളാഴ്ച സെൻസെക്സ് 89.28 പോയിന്റ് തകർന്ന് 58,237.25 ലും നിഫ്റ്റി 258.60 പോയിന്റ് നഷ്ടത്തിൽ 17,154.30 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
അഞ്ചു മാസത്തിനിടക്ക് ഉണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് സൂചികകൾ എത്തി. സിലിക്കൺ വാലി ബാങ്കിന്റെയും ന്യൂയോർക്കിലെ സിഗ്നേച്ചർ ബാങ്കിന്റെയും തകർച്ച പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളെ വീണ്ടും വിലയിരുത്തുന്നതിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇത് ആഭ്യന്തര വിപണിയിൽ ബാങ്ക് ഓഹരികളെ കനത്ത സമ്മർദ്ദത്തിലാക്കിയെന്നും എച്ച് ഡി എഫ് സി സെക്യുരിറ്റീസിന്റെ റീസേർച്ച് ഹെഡ് ദീപക് ജസാനി പറഞ്ഞു.
തിങ്കളാഴ്ച യു എസ്, യൂറോപ്യൻ വിപണികൾ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ 1,546.86 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.