തുടർച്ചയായ അഞ്ചാം ദിനവും സൂചികകൾ നേട്ടത്തിൽ;

  • സെൻസെക്സ് 143.66 പോയിന്റ് വർധിച്ച് 59,832.97 ൽ
  • നിഫ്റ്റി 42.10 പോയിന്റ് ഉയർന്ന് 17,599.15 ലെത്തി.
  • എച്ച്ഡിഎഫ് സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവക്ക് നേട്ടം.

Update: 2023-04-06 11:00 GMT
തുടർച്ചയായ അഞ്ചാം ദിനവും സൂചികകൾ നേട്ടത്തിൽ;
  • whatsapp icon

തുടർച്ചയായ അഞ്ചാം ദിനത്തിൽ സെൻസെക്‌സും നിഫ്റ്റിയും ലാഭത്തിൽ അവസാനിച്ചു. ആർ ബി ഐയുടെ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നുള്ള പ്രതീക്ഷിക്കാതെയുള്ള നടപടി വിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ് സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നി ഓഹരികളിലുണ്ടായ നേട്ടവും വിപണിക് കരുത്തേകി.

പ്രാരംഭ ഘട്ടത്തിൽഉണ്ടായ ഇടിവ് മറികടന്ന് സെൻസെക്സ് 143.66 പോയിന്റ് വർധിച്ച് 59,832.97 ലും നിഫ്റ്റി 42.10 പോയിന്റ് ഉയർന്ന് 17,599.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 260.75 പോയിന്റ് ഉയർന്ന് 59,950.06 ലെത്തിയിരുന്നു.

11 മാസത്തിനിടയിൽ 6 പ്രാവശ്യമായി 250 ബേസിസ് പോയിന്റ് ഉയർത്തിയ ആർബിഐ ഇത്തവണ നിരക്ക് വർധിപ്പിക്കുന്നില്ല എന്ന നയമാണ് സ്വീകരിച്ചത്. നിക്ഷേപകരടക്കം 25 ബേസിസ് പോയിന്റ് വർധന ഉണ്ടായേക്കാം എന്നാണ് കരുതിയിരുന്നത്.

സെൻസെക്സിൽ ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസേർവ്, ഇൻഡസ് ഇൻഡ് ബാങ്ക്, സാൻ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക്, മാരുതി, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ എന്നിവ ലാഭത്തിൽ അവസാനിച്ചു.

എച്ച് സി എൽ ടെക്ക്നോളജിസ്, ആക്സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടെക്ക് മഹീന്ദ്ര, ടൈറ്റൻ എന്നിവ നഷ്ടത്തിലും അവസാനിച്ചു.

ഏഷ്യൻ വിപണിയിൽ, സിയോൾ, ജപ്പാൻ, ഷാങ്ഹായ് എന്നിവ ദുർബലമായപ്പോൾ ഹോങ്കോങ് നേട്ടത്തിൽ അവസാനിച്ചു.

യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ ലാഭത്തിലാണ് വ്യപാരം ചെയ്തിരുന്നത്. യു എസ് വിപണി ബുധനാഴ്ച താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബുധനാഴ്ച സെൻസെക്സ് 582.87 പോയിന്റ് വർധിച്ച് 59,689.31 ലും നിഫ്റ്റി 159 പോയിന്റ് ഉയർന്ന് 17,557.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.54 ശതമാനം താഴ്ന്ന് ബാരലിന് 84.53 ഡോളറായി.

വിദേശ നിക്ഷേപകർ ബുധനാഴ്ച 806.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

 

Tags:    

Similar News