ഐടി ഓഹരികൾ നഷ്ടത്തിൽ: ആദ്യഘട്ടത്തിൽ സെൻസെക്സ് 390 പോയിന്റ് ഇടിഞ്ഞു
10.30 ന് സെൻസെക്സ് 136.42 പോയിന്റ് നഷ്ടത്തിൽ 61,180.95 ലും നിഫ്റ്റി 34.05 പോയിന്റ് ഇടിഞ്ഞ് 17,998.80 ലുമാണ് വ്യപാരം ചെയ്യുന്നത്.;
കൊച്ചി: ആഴ്ചയുടെ അവസാന ദിവസം നാശത്തിൽ തുടങ്ങി സൂചികകൾ. ആഗോള വിപണികൾ ദുർബലമായതും, ഐടി ഓഹരികൾ ഇടിയുന്നതും നഷ്ടത്തോടെയുള്ള തുടക്കത്തിന് കാരണമാണ്.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 397.67 പോയിന്റ് താഴ്ന്ന് 60,921.84 ലും നിഫ്റ്റി 108.4 പോയിന്റ് നഷ്ടത്തിൽ 17,927.45 ലുമെത്തി.
രാവിലെ 10.30 ന് സെൻസെക്സ് 136.42 പോയിന്റ് നഷ്ടത്തിൽ 61,180.95 ലും നിഫ്റ്റി 34.05 പോയിന്റ് ഇടിഞ്ഞ് 17,998.80 ലുമാണ് വ്യപാരം ചെയ്യുന്നത്.
സെൻസെക്സിൽ നെസ്‌ലെ, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക്ക് മഹീന്ദ്ര, വിപ്രോ, എച്ച് സി എൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസ്, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലാണ്
അൾട്രാ ടെക്ക് സിമന്റ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് എന്നിവ ലാഭത്തിലാണ് വ്യപാരം ചെയുന്നത്.
ഏഷ്യൻ വിപണിയിൽ ജപ്പാൻ സൗത്ത് കൊറിയ, ഹോങ്കോങ്, ചൈന എന്നിവ ദുർബലമായാണ് വ്യപാരം ചെയുന്നത്.
വ്യാഴാഴ്ച യു എസ് വിപണി കുത്തനെ ഇടിഞ്ഞു.
“യുഎസ് വിപണിയിൽ ഇപ്പോഴുള്ള ട്രെന്റിന് കൃത്യമായ ഗതിയുണ്ട്. പണപ്പെരുപ്പം കുറയുന്നത് പോലുള്ള ശുഭകരമായ വാർത്തകൾ വരികയാണെങ്കിൽ, ഫെഡ് നിരക്ക് വർധന നിർത്തി 2023 അവസാനത്തോടെ നിരക്ക് കുറയ്ക്കുമെന്നാണ് മറ്റു വിപണികൾ പ്രതീക്ഷിക്കുന്നത്. മറിച്ച്, ശക്തമായ യു എസ് സമ്പദ് വ്യവസ്ഥ, കർശനമായ തൊഴിൽ വിപണി, പണപ്പെരുപ്പം മന്ദഗതിയിൽ മാത്രം കുറയുക പോലുള്ള ഘടകങ്ങൾ ഫെഡ് കടുത്ത നടപടികൾ തുടരുന്നതിനു കാരണമാകുന്നതിനാൽ വിപണികൾ ഇടിയും. സമ്പദ് വ്യവസ്ഥ ഏത് ഗതിയിലേക്കാണ് പോകുന്നത് എന്നത് വ്യക്തമാകുന്നത് വരെ ഈ കാര്യത്തിൽ അസ്ഥിരത തുടരും," ജിയോ ജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
വ്യാഴാഴ്ച സെൻസെക്സ് 44.42 പോയിന്റ് ഉയർന്ന് 61,319.51 ലും നിഫ്റ്റി 20 പോയിന്റ് വർധിച്ച് 18,035.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.78 ശതമാനം കുറഞ്ഞ് ബാരലിന് 84.48 ഡോളറായി.
വിദേശ നിക്ഷേപകർ വ്യാഴാഴ്ച 1,570.62 കോടി രൂപയുടെ ഓഹരികൾ വാങ്ങി.