ആദ്യഘട്ട വ്യാപാരത്തിൽ നേട്ടം നിലനിർത്താനാകാതെ വിപണി

Update: 2023-02-15 05:13 GMT


യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച ആശങ്കകൾ ആഗോള വിപണികളിൽ ആശങ്ക ഉയർത്തുമ്പോൾ ആഭ്യന്തര വിപണിയിലും സൂചികകൾ നഷ്ടത്തോടെയാണ് വ്യപാരം ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 225.95 പോയിന്റ് ഇടിഞ്ഞ് 60,806.31 ലും നിഫ്റ്റി 54.50 പോയിന്റ് നഷ്ടത്തിൽ 17,875.35 ലുമെത്തി.

10 .15 ന് സെൻസെക്സ് 26.07 പോയിന്റ് ഇടിഞ്ഞ് 61006 .19 ലും നിഫ്റ്റി 5.45 പോയിന്റ് നഷ്ടത്തിൽ 17,924.40 ലുമാണ് വ്യപാരം ചെയുന്നത്. സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി എന്നിവയുൾപ്പെടെ 22 ഓഹരികൾ നഷ്ടത്തിലാണ് വ്യപാരം ചെയുന്നത്. എട്ടു ഓഹരികൾ   നേട്ടത്തിലും.

ചൊവ്വാഴ്ച സെൻസെക്സ് 600.42 പോയിന്റ് നേട്ടത്തിൽ 61,032.26 ലും നിഫ്റ്റി 158 .95 പോയിന്റ് വർധിച്ച് 17,929.85 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഏഷ്യൻ വിപണിയിൽ ജപ്പാൻ, ചൈന, ഹോങ്കോങ് എന്നിവ ചുവപ്പിലാണ്. ചൊവ്വാഴ്ച യു എസ് വിപണിയും, യൂറോപ്യൻ വിപണിയും സമ്മിശ്രമായാണ് പ്രതികരിച്ചത്.

യു എസ് പുറത്തു വിട്ട സിപിഐ ഡാറ്റയിൽ ജീവിതച്ചെലവ് ഡിസംബറിലെ 6.5 ശതമാനത്തിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ 6.4 ശതമാനം ഉയർന്നുവെന്ന് വ്യക്തമാക്കി. വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 1,305.30 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.


Tags:    

Similar News