നാലു ദിവസത്തെ നഷ്ട്ടം കുടഞ്ഞെറിഞ്ഞു വിപണികൾ; സെൻസെക്സ് 61,000-നു മുകളിൽ

  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 138.50 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്.
  • നിഫ്റ്റി പി എസ് യു ബാങ്കും, മെറ്റലും, എഫ് എം സി ജി-യും ഒരു ശതമാനത്തിലധികം ഉയർന്നു.

Update: 2023-02-14 10:30 GMT

കൊച്ചി: നിക്ഷേപകരുടെ ആശങ്ക അകറ്റി ആഭ്യന്തര വിപണികൾ ഇന്ന് നേട്ടത്തിൽ  അവസാനിച്ചു. സെൻസെക്സ് 600.42 പോയിന്റ് ഉയർന്ന് 61,032.26 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 158.95 പോയിന്റ് നേട്ടത്തിൽ 17929.85 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 366.15 പോയിന്റ് ഉയർന്ന് 41648.35-ലാണ് അവസാനിച്ചത്.

നിഫ്റ്റി പി എസ് യു ബാങ്കും, മെറ്റലും, എഫ് എം സി ജി-യും ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ റീയൽട്ടി 1.84 ശതമാനം താഴ്ന്നു.

ഇന്ന് മൂന്നാം പാദ ഫലത്തിന് മുൻപായി അദാനി എന്റർപ്രൈസസും അദാനി പോർട്ടും 2 ശതമാനത്തോളം ഉയർച്ചയിലാണ്. എന്നാൽ, മറ്റു അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം ഇന്നും നഷ്ടത്തിൽ കലാശിച്ചു;

നിഫ്റ്റി 50-ലെ 30 ഓഹരികൾ ഉയർന്നപ്പോൾ 20 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്റ്റിയിൽ ഇന്ന് യു പി എൽ, ഐ ടി സി, റിലയൻസ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, ഐഷർ മോട്ടോർസ്, എസ് ബി ഐ ലൈഫ്, ബി പി സി എൽ, ഗ്രാസിം, എൻ ടി പി സി എന്നിവ എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി..

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, സി എസ്ജി ബി ബാങ്ക്, മണപ്പുറം, കിറ്റെക്സ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർ ല എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രാ,പുറവങ്കര, ശോഭ എന്നിവഎല്ലാം 2 ശതമാനത്തോളം ഇടിഞ്ഞു.

"ഇന്ന് യുഎസ് പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ, ആഭ്യന്തര സൂചികകൾ അവരുടെ ആഗോള എതിരാളികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉയർന്നു. ജനുവരിയിൽ ഡബ്ല്യുപിഐ പണപ്പെരുപ്പം 4.73 ശതമാനമായി കുറഞ്ഞതോടെ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ സഹിഷ്ണുത നിലവാരം ലംഘിച്ചതിന് ആശ്വാസമായി.. യുഎസ് പണപ്പെരുപ്പം കുറയുമെന്ന് നിക്ഷേപകർ പ്രതീക്ഷിച്ചതിനാൽ ഐടി ഓഹരികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, ഇത് അനുകൂലമായ ഫെഡ് നയത്തിന് കാരണമാകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 138.50 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്. മറ്റു ഏഷ്യൻ വിപണികൾ നേട്ടത്തിലായിരുന്നു..

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും ഇന്നും നേട്ടത്തോടെയാണ് തുടക്കം.

ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നസ്‌ഡേക്കും ഉയർച്ചയിൽ അവസാനിച്ചിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് 22 കാരറ്റ് പവന് 80 രൂപ കുറഞ്ഞ് 41,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,240 രൂപയാണ് വിപണി വില കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 42,000 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 8 രൂപ വര്‍ധിച്ച് 45,792 രൂപയായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 5,724 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 50 പൈസ വര്‍ധിച്ച് 72.50 രൂപയും എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 580 രൂപയുമായിട്ടുണ്ട്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ വര്‍ധിച്ച് 82.57ല്‍ എത്തി.

ചൊവ്വാഴ്ച ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 1.23 ശതമാനം ഇടിഞ്ഞ് ബാരലിന് 6,564 രൂപയായി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ, ഫെബ്രുവരി ഡെലിവറിക്കുള്ള ക്രൂഡ് ഓയിൽ 82 രൂപ അല്ലെങ്കിൽ 1.23 ശതമാനം ഇടിഞ്ഞ് ബാരലിന് 6,564 രൂപയായി.

Tags:    

Similar News