നേട്ടത്തോടെ ആരംഭിച്ച് സൂചികകൾ; സിംഗപ്പൂർ നിഫ്റ്റിയും ഉയർച്ചയിൽ
10 .45 ന് സെൻസെക്സ് 113.23 പോയിന്റ് നേട്ടത്തിൽ 61,121.58 ലും നിഫ്റ്റി 10.70 പോയിന്റ് വർധിച്ച് 17,954 ലുമാണ് വ്യപാരം ചെയുന്നത്.
കൊച്ചി:ഏഷ്യൻ വിപണികളിലെ മുന്നേറ്റത്തെ തുടർന്ന് ആഭ്യന്തര വിപണിയിൽ ഇന്ന് ഗ്യാപ് അപ്പിലാണ് സൂചികകൾ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 165.9 പോയിന്റ് ഉയർന്ന് 61,168.47 ലും നിഫ്റ്റി 35.25 പോയിന്റ് വർധിച്ച് 17,979.45 ലുമെത്തി.
10 .45 ന് സെൻസെക്സ് 113.23 പോയിന്റ് നേട്ടത്തിൽ 61,121.58 ലും നിഫ്റ്റി 10.70 പോയിന്റ് വർധിച്ച് 17,954 ലുമാണ് വ്യപാരം ചെയുന്നത്.
സെൻസെക്സിൽ പവർ ഗ്രിഡ്, എച്ച് സിഎൽ ടെക്‌നോളജീസ്, ഐടിസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, എൻടിപിസി, എച്ച്ഡിഎഫ് ബാങ്ക് എന്നിവ ലാഭത്തിലാണ്.
ടാറ്റ സ്റ്റീൽ, വിപ്രോ, നെസ്‌ലെ, ബജാജ് ഫിൻസേർവ്, ടൈറ്റൻ, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം ചെയുന്നത്.
ഏഷ്യൻ വിപണിയിൽ ജപ്പാൻ, സൗത്ത് കൊറിയ, ഹോങ്കോംഗ്, ചൈന എന്നിവ മുന്നേറ്റത്തിലാണ്. സിംഗപ്പൂർ നിഫ്റ്റി 37.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
യു എസ് വിപണി വെള്ളിയാഴ്ച സമ്മിശ്രമായാണ് വ്യപാരം അവസാനിപ്പിച്ചിരുന്നത്.
"യു എസ് വിപണിയിൽ സമ്മിശ്രമായ പ്രവണത ഉണ്ടായിരുന്നുവെങ്കിൽ കൂടിയും എസ് ജി എക്സ് നിഫ്റ്റിയിലെയും, മറ്റു ഏഷ്യൻ വിപണികളിലേക്കും ശുഭകരമായ മുന്നേറ്റം വിപണിയിൽ ആദ്യ ഘട്ട വ്യാപാരത്തിൽ മികച്ച തുടക്കം കുറിക്കുന്നതിനു കാരണമായി. എങ്കിലും, നിരക്ക് വർധന ഇനിയും ഉണ്ടാകുമെന്ന സൂചനകളും മന്ദഗതിയിലുള്ള ആഗോള വളർച്ചയും മൂലം കഴിഞ്ഞ കുറച്ചാഴ്ചകളായി വിപണിയിൽ തുടരുന്ന അസ്ഥിരമായ അവസ്ഥ ഇനിയും തുടർന്നേക്കാം,"മെഹ്ത ഇക്വിറ്റീസിന്റെ റീസേർച്ച് അനലിസ്റ്റ് പ്രശാന്ത് താപ്സെ പറഞ്ഞു.
വെള്ളിയാഴ്ച സെൻസെക്സ് 316.94 പോയിന്റ് ഇടിഞ്ഞ് 61,002.57 ലും നിഫ്റ്റി 91.65 പോയിന്റ് കുറഞ്ഞ് 17,944.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.65 ശതമാനം ഉയർന്ന് ബാരലിന് 83.55 ഡോളറായി.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 624.61 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.