കൂടുതൽ അദാനി ഓഹരികൾ എസ്ബിഐ ക്യാപ് ട്രസ്റ്റിക്ക് പണയത്തിൽ; വിപണിയിൽ ആശങ്ക

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് -31.50 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

Update: 2023-02-13 02:00 GMT

ന്യൂഡൽഹി: പണപ്പെരുപ്പ കണക്കുകൾ, ആഗോള വിപണിയിലെ പ്രവണത, വിദേശ ഫണ്ട് നീക്കങ്ങൾ എന്നിവ ഈ ആഴ്ച ആഭ്യന്തര ഓഹരി വിപണികളിലെ വ്യാപാര പ്രവർത്തനങ്ങളെ പ്രധാനമായും നയിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. അദാനി ഗ്രുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പങ്കെടുക്കുന്നവർ നിരീക്ഷിക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ പ്രകാരം, ഒരു യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് അദാനിയുടെ  വിപണി മൂല്യത്തിൽ 100 ബില്യൺ ഡോളറിലധികം നഷ്‌ടമുണ്ടാക്കി. അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ട്രാൻസ്‌മിഷൻ ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി എന്നിവ എസ്‌ബിഐയുടെ യൂണിറ്റായ എസ്ബിഐസിഎപി ട്രസ്റ്റി കമ്പനിക്ക് വീണ്ടും അധിക ഓഹരികൾ പണയം വച്ചു. , ഇത് കമ്പനി നേരിടുന്ന വലിയ പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്.

പ്രശ്നങ്ങൾ ധാരാളമുണ്ടെങ്കിലും ഓഹരി വിപണി ഉർജ്ജസ്വലതയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. ഇന്നലെ രാജ്യത്തെ പ്രമുഖ ഡെപ്പോസിറ്ററിയായ സെൻട്രൽ ഡെപ്പോസിറ്ററി സർവീസ് തങ്ങളുടെ പക്കലുള്ള ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും , പ്ലാറ്റ്ഫോമിൽ നിലവിൽ പ്രവർത്തനക്ഷമമായ ഡീമാറ്റ് അക്കൗണ്ടുകൾ 8 കോടിയിലധികമായെന്നും റിപ്പോർട്ട്.ചെയ്തു. അതുപോലെ, പ്രധാന റിസേർച് കമ്പനിയായ പ്രൈം ഡാറ്റാബേസിന്റെ റിപ്പോർട്ടനുസരിച്ച്, വിപണിയിലെ റീട്ടെയിൽ നിക്ഷേപകരുടെ ഉടമസ്ഥാവകാശം 2022 സെപ്റ്റംബറിലെ 7.34 ശതമാനത്തിൽ നിന്ന് നേരിയ തോതിൽ കുറഞ്ഞു ഡിസംബറിൽ 7.23 ശതമാനമായി,. എന്നാൽ രൂപയുടെ മൂല്യത്തിൽ മുൻ പാദത്തിലെ 19.48 ലക്ഷം രൂപയിൽ നിന്ന്വർധിച്ചു 19.94 ലക്ഷം കോടി രൂപയായി

കഴിഞ്ഞയാഴ്ച,പ്രധാന പണപ്പെരുപ്പം ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പ്രധാന ബെഞ്ച്മാർക്ക് പോളിസി നിരക്ക് 25 ബേസിസ് പോയിൻറ് 6.5 ശതമാനമായി ഉയർത്തിയിരുന്നു. ഈ ആഴ്ച, സെൻട്രൽ ബാങ്കുകളുടെ നിരക്ക് വർദ്ധന കഴിഞ്ഞുള്ള യുഎസിന്റെയും ഇന്ത്യയുടെയും പ്രധാന പണപ്പെരുപ്പ ഡാറ്റയ്ക്കായി വിപണി കാത്തിരിക്കുന്നു. ഇരുവരുടെയും റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ നാളെ പുറത്തു വരുന്നുണ്ട്..

കൂടാതെ, അദാനി എന്റർപ്രൈസസ്, ഗ്രാസിം, ഐഷർ മോട്ടോഴ്‌സ്, സെയിൽ തുടങ്ങിയ കമ്പനികൾ അവരുടെ ത്രൈമാസ ഫലങ്ങൾ ഈ ആഴ്ചയിൽ പ്രഖ്യാപിക്കും.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് -31.50 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ആഴ്ച, 30-ഷെയർ ബിഎസ്ഇ സെൻസെക്സ് ബെഞ്ച്മാർക്ക് 159.18 പോയിന്റ് അല്ലെങ്കിൽ 0.26 ശതമാനം ഇടിഞ്ഞ് 60,682.70 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 35.95 പോയിന്റ് താഴ്ന്ന് 17856.50 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 5.10 പോയിന്റ് ഉയർന്ന് 41559.40-ലാണ് അവസാനിച്ചത്. എഫ്‌ഐഐകൾ കഴിഞ്ഞയാഴ്ച 144.73 കോടി രൂപയുടെ ഓഹരികൾ വിറ്റു. 

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (February 10) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -291.34 കോടി രൂപക്ക് അധികം വില്പന നടത്തിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,458.02 കോടി രൂപക്ക് അധികം വാങ്ങി.

കേരള കമ്പനികൾ 

വെള്ളിയാഴ്ച കേരളം ആസ്ഥാനമായുള്ള കമ്പനികൾ പൊതുവെ മിശ്രിത വ്യാപാരമായിരുന്നു.

റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ശോഭയും ഉയർന്നു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നഷ്ടത്തിലാണ്  ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (-91.80), ഹോങ്കോംഗ് ഹാങ്ങ് സെങ് (-226.29), ജക്കാർത്ത കോമ്പോസിറ്റ് (-17.04), ദക്ഷിണ കൊറിയ കോസ്‌പി (-25.52), ജപ്പാൻ നിക്കേ (-345.30) എന്നിവയെല്ലാം നഷ്ടത്തിൽ നീങ്ങുന്നു. എന്നാൽ, ചൈന ഷാങ്ങ്ഹായ് (7.96) ഉയർച്ചയിലാണ്.

വെള്ളിയാഴ്ച യുഎസ്  സൂചികകൾ മിശ്രിതമായിട്ടാണ് അവസാനിച്ചത്. ഡൗ ജോൺസ്‌ 0.50 പോയിന്റും എസ് ആൻഡ് പി 500 0.22 പോയിന്റും ഉയർന്നപ്പോൾ നസ്‌ഡേക് -71.46 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

എന്നാൽ, യൂറോപ്പിൽ സൂചികകൾ ഇടിഞ്ഞു. പാരീസ് യുറോനെക്സ്റ്റ് (58.63), ലണ്ടൻ ഫുട്‍സീ (28.70) ഫ്രാങ്ക്ഫർട് ഡി എ എക്സ് (-215.44) എന്നിവഎല്ലാം താഴ്ചയിലായിരുന്നു.

വിദഗ്ധാഭിപ്രായം

സന്തോഷ് മീണ, റിസർച്ച് മേധാവി, സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡ്: ക്രൂഡ് ഓയിലിന്റെ ചലനം, ഡോളർ സൂചിക, യുഎസ് ബോണ്ട് വരുമാനം എന്നിവ മറ്റ് പ്രധാന ഘടകങ്ങളായിരിക്കും. ജനുവരിയിലെ നിരന്തരമായ വിൽപ്പനയ്ക്ക് ശേഷം വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) വിൽപ്പന കുറഞ്ഞതിനാൽ സ്ഥാപനപരമായ ഒഴുക്ക് പ്രധാനമാണ്. ആർ‌ബി‌ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) മീറ്റിംഗ് വിപണി പ്രതീക്ഷകൾക്ക് അനുസൃതമായി ചെറിയ നിരക്ക് വർദ്ധനവ് നൽകി, ഇത് നിക്ഷേപകർ അനുകൂലമായി സ്വാഗതം ചെയ്തു.

വിനോദ് നായർ, റിസർച്ച് ഹെഡ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: 2024 സാമ്പത്തിക വർഷത്തിൽ CPI പണപ്പെരുപ്പം 5.3 ശതമാനമായി നിലനിർത്തിക്കൊണ്ട് ജിഡിപി പ്രവചനം വർദ്ധിപ്പിച്ചുകൊണ്ട് ആഭ്യന്തര വളർച്ചയെക്കുറിച്ച്  ആർ ബി ഐ കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നു, അത്തരം ചാഞ്ചാട്ടമുള്ള സമയങ്ങളിൽ, നിക്ഷേപകർ മൂല്യമനുസരിച്ചുള്ള വാങ്ങൽ ഒരു തന്ത്രമായി സ്വീകരിക്കേണ്ടതുണ്ട്. ദീർഘകാല ശരാശരിക്ക് സമീപം മൂല്യനിർണ്ണയത്തിലെ കുറവ് കാരണം, സ്മോൾ ക്യാപ് കമ്പനികൾ ദീർഘകാലത്തേക്ക് ആകർഷകമായി കാണപ്പെടുന്നു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

പൊതുമേഖലാബാങ്കുകൾ (പിഎസ്‌ബി) കൂടുതൽ ശ്രദ്ധയാകർഷിക്കാൻ ഇടയുണ്ട്. 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ലാഭം 65 ശതമാനം വർധിച്ച് 29,175 കോടി രൂപയിലെത്തി. 

സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡ് (ഓഹരി വില  . രൂപ) ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ എണ്ണ, പ്രകൃതി വാതക വിലയിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി. ഒക്‌ടോബർ-ഡിസംബർ മാസങ്ങളിൽ അറ്റാദായം 1,746.10 കോടി രൂപയായി; ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ അത് 1,244.90 കോടി രൂപയായിരുന്നു. 

ഇലക്‌ട്രിഫിക്കേഷൻ ആൻഡ് ഓട്ടോമേഷൻ കമ്പനിയായ എബിബി ഇന്ത്യ തങ്ങളുടെ ഓർഡർ ബുക്ക് 10,000 കോടിക്ക് മുകളിലായിരിക്കുമെന്നും വിപണിയിലെ ആക്കം കണക്കിലെടുത്ത് 2023ൽ കൂടുതൽ വളരുമെന്നും പ്രതീക്ഷിക്കുന്നതായി പറയുന്നു.

മൂന്നാം പാദത്തിൽ ഡിഷ് ടിവിയുടെ അറ്റ നഷ്ടം 2.85 കോടി രൂപയായി. ഒടിടി പ്ലാറ്റ്ഫോമിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് നഷ്ടത്തിന് കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 80.21 കോടി രൂപയുടെ അറ്റാദായമാണ്‌ റിപ്പോർട്ട് ചെയ്തിരുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്റ്റാൻഡ് എലോൺ അറ്റാദായം 14 ശതമാനം വർധിച്ച് 1,528 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,335 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

ചൈനീസ് കമ്പനിയായ ആലിബാബ, ഡിജിറ്റൽ ഫിനാൻഷ്യൽ സേവന കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ 3.3 ശതമാനം ഓഹരികൾ 1,378 കോടി രൂപക്ക് വിറ്റഴിച്ചതായി റിപ്പോർട്ട്. പെടിഎമ്മിന്റെ മാതു കമ്പനിയാണ് വൺ 97 കമ്മ്യൂണിക്കേഷൻ.. 

 പ്രമുഖ ഫാർമ കമ്പനിയായ ഗ്ലെൻമാർക്ക് ഫാർമസ്യുറ്റിക്കൽസ് ലിമിറ്റഡിന്റെ ഡിസംബർ പാദത്തിലെ കൺസോളിഡേറ്റഡ് അറ്റാദായം 21.3 ശതമാനം വർധിച്ച് 290.8 കോടി രൂപയായി.

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമറ്റോ ലിമിറ്റഡിന്റെ ഡിസംബർ പാദത്തിലെ അറ്റ നഷ്ടം 346.6 കോടി രൂപയായി. ഫുഡ് ഡെലിവറി ബിസിനസിലെ ഇടിവും, ഉയർന്ന ചെലവുമാണ് നഷ്ടം വർധിക്കാൻ കാരണമായത്.


യുഎസ് ഡോളർ = 82.55 രൂപ (-4 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 86.46 ഡോളർ (+2.32%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,260 രൂപ (+0 രൂപ)

ബിറ്റ് കോയിൻ = 18,89,993 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.13 ശതമാനം താഴ്ന്ന് 103.60 ആയി.


Tags:    

Similar News