സൂചികകൾ ഉയരുന്നു; സാധാരണ നിക്ഷേപകർ ദിശയില്ലാതെ വലയുന്നു
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്ന് തുടക്കം; രാവിലെ 7.15-നു -43.51 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ മിശ്രിത നിലയിലാണ് കാണപ്പെടുന്നത്. ടോക്കിയോ നിക്കെ (-50.92), ഷാങ്ഹായ് (-7.60) എന്നിവ ചുവപ്പിൽ തുടരുമ്പോൾ തായ്‌വാൻ (15.06), സൗത്ത് കൊറിയൻ കോസ്‌പി (2.09) ജക്കാർത്ത കോമ്പസിറ്റ് (26.40), ഹാങ്‌സെങ് (137.09) എന്നിവ പച്ചയിലാണ്.
കൊച്ചി: ആഗോള വിപണി വീണ്ടും പതുക്കെ ഉയരുകയാണ്. മാന്ദ്യത്തിന്റെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും വിശാലമായ പങ്കാളിത്തം വിപണികളിൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, 2023 ഒടുവിൽ മാത്രമേ പണപ്പെരുപ്പത്തിന് ഒരു ശമനമുണ്ടാകൂ എന്നും വിദഗ്‌ധ പഠനങ്ങൾ പറയുന്നുമുണ്ട്. ഓഹരി അധിഷ്ഠിതമായ വാങ്ങലുകളാണ് അഭികാമ്യമെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ സമ്പദ് ഘടനയുടെ വളർച്ചയും ക്രൂഡോയിൽ വില ഇടിയുന്നതും അമേരിക്കൻ ബോണ്ടിലെ നിക്ഷേപങ്ങൾ കുറയുന്നതുമാണ് ഇതിനു കാരണമെന്നാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നത്.
ആഗോള സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വരും വർഷങ്ങളിൽ "മിതമായ വേഗതയിൽ" ഇന്ത്യ വളരുമെന്ന് ഇന്നലെ ധനമന്ത്രാലയം ഇറക്കിയ ഒരു റിപ്പോർട്ട് പറയുന്നു.
നഗരപ്രദേശങ്ങളിൽ 15 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 7.2 ശതമാനമായി കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വ്യാഴാഴ്ച അറിയിച്ചു. ഒരു വർഷം മുമ്പ് ഇത് 9.8 ശതമാനമായിരുന്നു.
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്ന് തുടക്കം; രാവിലെ 7.15-നു -43.51 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ സെന്‍സെക്‌സ് 762.10 പോയിന്റ് വര്‍ധിച്ച് 62,272.68 ലാണ് അവസാനിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 901.75 പോയിന്റ് ഉയര്‍ന്ന് 62,412.33 ല്‍ എത്തിയിരുന്നു. ഇത് 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കാണ്. നിഫ്റ്റി 216.85 പോയിന്റ് നേട്ടത്തില്‍ 18,484.10 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയാകട്ടെ 346.30 പോയിന്റ് ഉയർന്നു 43,075.40-ൽ അവസാനിച്ചു.
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ വ്യാഴാഴ്ച -235.66 കോടി രൂപക്ക് അധികം വിറ്റു. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 1,231.98 കോടി രൂപക്ക് അധികം വാങ്ങിയത് ആശ്വാസമായി; നവംബർ മാസം ഇതുവരെ അവർ 10,989.40 കോടി രൂപയുടെ അറ്റ നിക്ഷേപകരായി തുടരുകയാണ്.
വിദഗ്ധാഭിപ്രായം
എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്. കുനാൽ ഷാ: "ബാങ്ക് നിഫ്റ്റി ബുള്ളുകൾ ഇന്നലെ പൂർണ്ണ ശക്തിയോടെ മടങ്ങിയെത്തി; പ്രതിമാസ സെറ്റിൽമെന്റിന്റെ അവസാന ദിവസം 42,600-42,800 പ്രതിരോധ മേഖലയിൽ നിന്ന് അവർ ബെയറുകളെ പുറത്താക്കി. പ്രതിദിന ചാർട്ടിൽ ഇത് ഒരു പുതിയ ബ്രേക്ക്ഔട്ടിന് സാക്ഷ്യം വഹിച്ചു; അത് 44,000 ലെവലിലേക്ക് ഉയർത്തി. സമീപകാലത്ത്, ലോവർ-എൻഡ് പിന്തുണ ഇപ്പോൾ 42,600-ൽ ദൃശ്യമാണ്, ഇത് ബുള്ളുകൾക്ക് ഒരു തടയണയായി പ്രവർത്തിക്കും. വിശാലമായ പങ്കാളിത്തം വിപണികളിൽ പുനരാരംഭിക്കും, അത് ഉയർന്ന തലത്തിലേക്ക് ഉയരാൻ സഹായിക്കും.
ലോക വിപണി
ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ മിശ്രിത നിലയിലാണ് കാണപ്പെടുന്നത്. ടോക്കിയോ നിക്കെ (-50.92), ഷാങ്ഹായ് (-7.60) എന്നിവ ചുവപ്പിൽ തുടരുമ്പോൾ തായ്‌വാൻ (15.06), സൗത്ത് കൊറിയൻ കോസ്‌പി (2.09) ജക്കാർത്ത കോമ്പസിറ്റ് (26.40), ഹാങ്‌സെങ് (137.09) എന്നിവ പച്ചയിലാണ്.
വ്യാഴാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+111.97) പാരീസ് യുറോനെക്സ്റ്റും (+28.23) ലണ്ടൻ ഫുട്‍സീയും (+1.36) പിടിച്ചു കയറി.
താങ്ക്സ് ഗിവിങ് ദിവസം പ്രമാണിച്ചു ഇന്നലെ യുഎസ് സ്റ്റോക്ക്-ബോണ്ട് വിപണികൾക്കു അവധിയായിരുന്നു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
ന്യൂഡൽഹി ടെലിവിഷൻ (ഓഹരി വില 367.25 രൂപ) ലിമിറ്റഡിന്റെ കൂടുതൽ ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ മൂന്നാം ദിവസവും തുടർന്നു, ഡിസംബർ 5 ന് അവസാനിക്കുന്ന ഓപ്പൺ ഓഫറിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച വരെ ഓഫറിൽ 27.72 ലക്ഷം ഓഹരികൾ ടെൻഡർ ചെയ്യപ്പെട്ടതായി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു.
പോളിസി ബസാർ മാതൃസ്ഥാപനമായ പിബി ഫിന്റെക്കിന്റെ (ഓഹരി വില 432 രൂപ) 67 ലക്ഷത്തിലധികം ഓഹരികൾ ശരാശരി 400 രൂപ നിരക്കിൽ 271 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ഒരു ബൾക്ക് ഡീലിൽ ഏഷ്യൻ സ്മോളർ കമ്പനികളുടെ ഫണ്ട് വാങ്ങി.
നളന്ദ ഇന്ത്യ ഫണ്ട് ബുധനാഴ്ച ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ഹെവി ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളായ വോൾടാമ്പ് ട്രാൻസ്‌ഫോർമേഴ്സിന്റെ (ഓഹരി വില 2670.90 രൂപ) 4.2 ശതമാനം ഓഹരികൾ 111 കോടി രൂപയ്ക്ക് വിറ്റു.
നടപ്പ് സാമ്പത്തിക വർഷത്തിൽ 10,000 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ സമാഹരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഓഹരി വില 609.35 രൂപ) പദ്ധതിയിടുന്നത്.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,855 രൂപ (30 രൂപ).
യുഎസ് ഡോളർ = 81.70 രൂപ (-0.23 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 85.47 ഡോളർ (+0.41%)
ബിറ്റ് കോയിൻ = 14,37,274 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.04 ശതമാനം ഉയർന്നു 105.81 ആയി.