തുടർച്ചയായി നാലാം സെഷനിലും നഷ്ടം; സെൻസെക്സ് 60,431-ൽ

  • നിഫ്റ്റി പി എസ യു ബാങ്ക് സൂചിക -2.52 ശതമാനം ഇടിഞ്ഞപ്പോൾ മീഡിയ 2.45 ശതമാനം താഴ്ന്നു.
  • അദാനി എന്റർപ്രൈസസ് 7 ശതമാനം താഴ്ന്നു 17171.65 -ലെത്തി

Update: 2023-02-13 10:30 GMT

കൊച്ചി: നിക്ഷേപകരുടെ ആശങ്ക പങ്കുവെച്ചുകൊണ്ട് ആഭ്യന്തര വിപണികൾ ഇന്നും താഴ്ചയിൽ അവസാനിച്ചു. സെൻസെക്സ് 250.86 പോയിന്റ് താഴ്ന്ന് 60,431.84 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 91.95 പോയിന്റ് താഴ്ന്ന് 17764.55 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 277.20 പോയിന്റ് താഴ്ന്ന് 41282.20-ലാണ് അവസാനിച്ചത്.

നിഫ്റ്റി പി എസ യു ബാങ്ക് സൂചിക -2.52 ശതമാനം ഇടിഞ്ഞപ്പോൾ മീഡിയ 2.45 ശതമാനം താഴ്ന്നു. എഫ് എം സി ജി-സൂചിക മാത്രമാണ് 0.04 ശതമാനമെങ്കിലും ഉയർന്നത്.

അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം ഇന്നും നഷ്ടത്തിൽ കലാശിച്ചു; അദാനി എന്റർപ്രൈസസ് 7 ശതമാനം താഴ്ന്നു 17171.65 -ലെത്തിയപ്പോൾ അദാനി പോർട്സ് 30.25 രൂപ ഇടിഞ്ഞു.

നിഫ്റ്റി 50-ലെ 16 ഓഹരികൾ ഉയർന്നപ്പോൾ 34 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്റ്റിയിൽ ഇന്ന് ടൈറ്റാൻ, ലാര്സണ് ആൻഡ് ടൂബ്രോ, എൻ ടി പി സി, ബജാജ് ഓട്ടോ, ഐഷർ മോട്ടോർസ് എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എസ ബി ഐ, ഇൻഫോസിസ്, ടി സി എസ് എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി..

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ജിയോജിത്ത്, ജ്യോതി ലാബ്, കിറ്റെക്സ്, വണ്ടർ ല എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രാ, ശോഭ എന്നിവ ഇടിഞ്ഞപ്പോൾ പുറവങ്കര 2.01 ശതമാനം ഉയർന്നു 88.90 രൂപയിലെത്തി.

മൂന്നാം പാദ വരുമാന സീസൺ ഈ ആഴ്ച അവസാനിക്കാനിരിക്കെ, ഇന്ന് വിപണികൾ ദിവസം മുഴുവൻ ദുർബലമായി വ്യാപാരം നടത്തി. മങ്ങിയ വ്യാപാര ദിനത്തിൽ വ്യാപാരികൾ ലാഭം ബുക്ക് ചെയ്തതിനാൽ പൊതുമേഖലാ ബാങ്കുകളും ഐടി ഓഹരികളും സൂചികകളെ താഴക്കു വലിച്ചിഴച്ചു, മിക്ക മേഖലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. ഇന്നത്തെപ്പോലെ മങ്ങിയ ദിവസങ്ങളിൽ സ്ഥിരവരുമാന നിരക്ക് ഉയരുന്നതിനെക്കുറിച്ച് ഓർമ്മപ്പെടുത്തുമ്പോഴും മൂന്നാം പാദത്തിന്റെ അവസാനത്തിൽ റീട്ടെയിൽ നിക്ഷേപകരുടെ ഇക്വിറ്റി ഉടമസ്ഥത ഇപ്പോൾ റെക്കോർഡ് 24.5 ശതമാനത്തിലാണ്, എൽകെപി സെക്യൂരിറ്റീസ് റിസർച്ച് മേധാവി എസ് രംഗനാഥൻ പറഞ്ഞു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -88.50 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മറ്റു ഏഷ്യൻ വിപണികളിൽ ചൈന ഷാങ്ങ്ഹായ് ഒഴികെ ബാക്കിയെല്ലാം താഴ്ചയിലാണവസാനിച്ചത്.

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും നേട്ടത്തോടെയാണ് തുടക്കം.

ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസും എസ് ആൻഡ് പി യും നഷ്ടത്തിലായിരുന്നു; എന്നാൽ നസ്‌ഡേക് നേരിയ നേട്ടം കരസ്ഥമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 42,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,250 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 42,080 രൂപയായിരുന്നു വില. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 0.70 പൈസ കുറഞ്ഞ് 72 രൂപയും, എട്ട് ഗ്രാമിന് 5.60 രൂപ കുറഞ്ഞ് 576 രൂപയുമായിട്ടുണ്ട്.

ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.50ല്‍ എത്തി നിൽക്കുന്നു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 85.50 ഡോളറിലാണ് ഇപ്പോഴുള്ളത്.

Tags:    

Similar News