ഇന്നും നഷ്ടത്തിൽ തന്നെ വിപണി; ബാങ്ക് നിഫ്റ്റി 568 പോയിന്റ ഇടിഞ്ഞു

  • നിഫ്റ്റി ആട്ടോ, ഹെൽത് കെയർ എന്നിവ ഉയർന്നപ്പോൾ മറ്റെല്ലാ മേഖല സൂചികകളും താഴ്ചയിൽ അവസാനിച്ചു. നിഫ്റ്റി പി എസ് യു ബാങ്ക് 2.67 ശതമാനമാണ് താഴ്ന്നത്.
  • റിയാലിറ്റി കമ്പനികളായ ശോഭയും പുറവങ്കരയും പി എൻ സി ഇൻഫ്രയും നഷ്ടത്തിലായിരുന്നു.

Update: 2023-01-10 10:30 GMT

കൊച്ചി: ടി സി എസ്സിന്റെ ശക്തമായ മൂന്നാം പാദ ഫലങ്ങളുടെ പിൻബലം  ഉണ്ടായിരുന്നെങ്കിലും ആഭ്യന്തര സൂചികകൾ ഇന്ന് തുടക്കം മുതൽ നഷ്ടത്തിലായിരുന്നു. ഒടുവുൽ സെൻസെക്സ് 631.83 പോയിന്റ് താഴ്ന്ന് 60,115.48 ലും നിഫ്റ്റി 187.05 പോയിന്റ് താഴ്ന്നു 17,914.15 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 568.00 പോയിന്റ് ഇടിഞ്ഞു 42,014.75 ൽ അവസാനിച്ചു.

നിഫ്റ്റി ആട്ടോ, ഹെൽത് കെയർ എന്നിവ ഉയർന്നപ്പോൾ മറ്റെല്ലാ മേഖല സൂചികകളും താഴ്ചയിൽ അവസാനിച്ചു. നിഫ്റ്റി പി എസ് യു ബാങ്ക് 2.67 ശതമാനമാണ് താഴ്ന്നത്.

നിഫ്റ്റി 50-ലെ 17 ഓഹരികൾ ഉയർന്നപ്പോൾ 33 എണ്ണം താഴ്ചയിലേക്ക് ആഴ്ന്നിറങ്ങി.

നിഫ്ടിയിൽ ഇന്ന് ടാറ്റ മോട്ടോർസ്, ഹിൻഡാൽകോ, പവർ ഗ്രിഡ്, ഡിവിസ് ലാബ്, ടാറ്റ സ്റ്റീൽ എന്നിവ ഏറ്റവും ഉയർന്നപ്പോൾ ഭാരതി എയർടെൽ, ഐഷർ മോട്ടോർസ്, അദാനി പോർട്സ്, എസ് ബി ഐ, എച് ഡി എഫ് സി ബാങ്ക് എന്നിവ ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 5. 67 ശതമാനം ഇടിഞ്ഞ് കനത്ത നഷ്ടം രേഖപ്പെടുത്തി.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ജിയോജിത്, കിംസ്, വണ്ടർ ല എന്നിവ വെള്ളിയാഴ്ച പച്ചയിലാണ് അവസാനിച്ചത്. കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ക്യാപ് തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ ശോഭയും പുറവങ്കരയും പി എൻ സി ഇൻഫ്രയും നഷ്ടത്തിലായിരുന്നു.

പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്ന് മിശ്രിത വ്യാപാരമായിരുന്നു. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റിയാകട്ടെ ഇപ്പോൾ -173.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

നാസ്ഡാക് ഒഴികെ മറ്റ് യുഎസ് വിപണികൾ ഇന്നലെ തകർച്ചയിലായിരുന്നു. എന്നാൽ, യുറോപ്പിയൻ സൂചികകളെല്ലാം ഇന്ന് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് പവന് 120 രൂപ കുറഞ്ഞ് 41,160 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,145 രൂപയിലാണ് വ്യാപാരം നടക്കുന്നത് . കഴിഞ്ഞ ദിവസം പവന്റെ വില 41,280 രൂപയില്‍ എത്തിയിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 44,904 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,613 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 1.20 രൂപ കുറഞ്ഞ് 73.70 രൂപയിലും, എട്ട് ഗ്രാമിന് 9.60 രൂപ കുറഞ്ഞ് 589.60 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ഡോളറിനെതിരെ രൂപ 55 പൈസ കുറഞ്ഞ് 81.80ല്‍ എത്തിയിട്ടുണ്ട്. ഒറ്റ ദിവസം തന്നെ രൂപ ഇത്രയും നേട്ടം കൈവരിക്കുന്നത് അപൂർവമാണ്.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.14 ശതമാനം താഴ്ന്ന് 79.64 യുഎസ് ഡോളറായിട്ടുണ്ട്.

Tags:    

Similar News