വീണ്ടും ബിറ്റ്‌കോയിന്‍ കുതിപ്പ്!

  • ബിറ്റ്‌കോയിന്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് 2021 നവംബറില്‍
  • 2024 ല്‍ ഇതുവരെയായി ബിറ്റ്‌കോയിന്റെ മൂല്യം 63 ശതമാനമാണ് ഉയര്‍ന്നത്
  • ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ കോയിന്‍ സ്വിച്ച്- ല്‍ രജിസ്റ്റര്‍ ചെയ്ത യൂസര്‍മാരുടെ എണ്ണം 2 കോടി പിന്നിട്ടു

Update: 2024-03-08 08:28 GMT

ക്രിപ്‌റ്റോകറന്‍സികളിലെ പ്രധാനിയായ ബിറ്റ്‌കോയിന്‍ (ബിടിസി) തിരിച്ചുവരവ് നടത്തുകയാണ്.

2024 മാര്‍ച്ച് 5 ന് ബിറ്റ്‌കോയിന്റെ മൂല്യം 69,202 ഡോളര്‍ (ഏകദേശം 57.3 ലക്ഷം രൂപ) തൊട്ടു. പിന്നീട് 63,400 ഡോളറിലേക്ക് താഴ്ന്നു.

ഇതിനു മുന്‍പ് ബിറ്റ്‌കോയിന്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് 2021 നവംബറിലാണ്. അന്ന് 68,991 ഡോളറായിരുന്നു വില.

2024 ജനുവരി 1 മുതല്‍ ഇതുവരെയായി ബിറ്റ്‌കോയിന്റെ മൂല്യം 63 ശതമാനമാണ് ഉയര്‍ന്നത്. ബിറ്റ്‌കോയിന്‍ കഴിഞ്ഞാല്‍ ക്രിപ്‌റ്റോ കറന്‍സിയിലെ രണ്ടാമനായ ഏഥറിന്റെ മൂല്യത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനയും 2024-ല്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

ബിറ്റ്‌കോയിനില്‍ ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) യുഎസ്സില്‍ ഔദ്യോഗികമായി 2024 ജനുവരി 10ന് ലിസ്റ്റ് ചെയ്ത് വ്യാപാരം ആരംഭിച്ചതോടെയാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയരാന്‍ തുടങ്ങിയത്.

ചില ക്രിപ്‌റ്റോ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ നടക്കുന്നത് ക്രിപ്‌റ്റോകറന്‍സി ബൂമിന്റെ ഒരു തുടക്കം മാത്രമാണെന്നാണ്. ബിറ്റ്‌കോയിന്‍ വില ഈ വര്‍ഷം അവസാനത്തോടെ 100,000 ഡോളറായി വളരുമെന്നും അവര്‍ പറയുന്നു.

ഇന്ത്യയിലെ പ്രമുഖ ക്രിപ്‌റ്റോ കറന്‍സി ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ' കോയിന്‍ സ്വിച്ച് ' (CoinSwitch) ല്‍ 2024 മാര്‍ച്ച് 6 ന് രജിസ്റ്റര്‍ ചെയ്ത യൂസര്‍മാരുടെ എണ്ണം ആദ്യമായി 2 കോടി പിന്നിട്ടു.

Tags:    

Similar News