ക്രിപ്‌റ്റോ സെക്യുരിറ്റി സ്ഥാപനം സോദിയ ഹോങ്കോംഗിലും

  • ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ള ക്രിപ്‌റ്റോ സൂക്ഷിക്കുന്നതിനുള്ള സഹായമാണ് സോദിയ നല്‍കുന്നത്.

Update: 2023-10-30 13:53 GMT

ബ്രിട്ടീഷ് ബാങ്കായ സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്‌റ്റോ സെക്യൂരിറ്റി സ്ഥാപനമായ സോദിയയുടെ സേവനങ്ങള്‍ ഇനി ഹോങ്കോംഗിലും.

2020 ലാണ് സോദിയ കസ്റ്റഡി ആരംഭിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ള ക്രിപ്‌റ്റോ സൂക്ഷിക്കുന്നതിനുള്ള സഹായമാണ് സോദിയ നല്‍കുന്നത്.

ചെറുകിട ഉപഭോക്താക്കളെക്കാള്‍ സ്ഥാപനങ്ങളാണ് ഹോങ്കോംഗിലെ ക്രിപ്‌റ്റോ ആവശ്യക്കാരെന്നാണ് സോദിയ സിഇഒ ജൂലിയന്‍ സോയര്‍ പറയുന്നത്. ഏഷ്യയില്‍ സോദിയ സാന്നിധ്യം ശക്തമാക്കുകയാണ്. ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കമ്പനി കഴിഞ്ഞ മാസങ്ങളില്‍ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, നോര്‍ത്തേണ്‍ ട്രസ്റ്റ്, ജപ്പാനിലെ എസ്ബിഐ ഹോള്‍ഡിംഗ് എന്നിവയുടെ ഭാഗിക ഉടമസ്ഥതയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഏഷ്യ പസഫിക് മേഖലയിലെ സോദിയയുടെ അവസാനത്തെ സ്‌റ്റോപാണ് ഹോങ്കോംഗ് എന്ന് സോയര്‍ അഭിപ്രായപ്പെട്ടു.

2021 ല്‍ ബിറ്റ്‌കോയിന്‍ വ്യാപാരവും ഖനനവും നിരോധിച്ച ചൈനയില്‍ നിന്നുള്ള ക്രിപ്‌റ്റോ വിരുദ്ധ മുന്നേറ്റം ഉണ്ടായിരുന്നിട്ടും ഹോങ്കോംഗ് ക്രിപ്‌റ്റോ ആസ്തികളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഹോങ്കോംഗ് സെക്യൂരിറ്റീസ് ആന്‍ഡ് ഫ്യൂച്ചേഴ്‌സ് കമ്മീഷന്‍ (എസ്എഫ്‌സി) ഈ വര്‍ഷം ആദ്യം ഡിജിറ്റല്‍ ആസ്തികള്‍ക്കായി ഒരു റെഗുലേറ്ററി സംവിധാനം ആരംഭിച്ചിരുന്നു. ഇത് കമ്പനികള്‍ക്ക് രജിസ്‌ട്രേഷന് അപേക്ഷിക്കാനും സേവനങ്ങള്‍ നിയന്ത്രിത രീതിയില്‍ നല്‍കാനുമുള്ള അവസരം നല്‍കുന്നു.

ഒഎസ്എല്‍ ഡിജിറ്റല്‍, ഹാഷ് ബ്ലോക്ക്‌ചെയിന്‍ എന്നീ രണ്ട് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ എസ്എഫ്‌സി ലൈസന്‍സ് നല്‍കിയിട്ടുള്ളത്.ഘട്ടം ഘട്ടമായി ഹോങ്കോംഗ് വിപുലീകരണത്തിനാണ് സോഡിയ തുടക്കമിടുന്നത്. ക്കത്തില്‍, ക്രിപ്‌റ്റോ ആസ്തികളുടെ ഒരു പരിധി സെറ്റില്‍ ഹോങ്കോംഗ് ക്ലയന്റുകള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഇത് ശ്രമിക്കും.

ക്രിപ്റ്റോകൾ തിരിച്ചുവരവിന്റെ കാലത്താണ്. ക്രിപ്റ്റോ ആസ്തികൾ നിരോധിക്കണമെന്നുള്ള ശബ്ദം ഇപ്പോൾ ദുര്ബലമായിക്കൊണ്ടിരിക്കുന്നു. അവക്കും വിപണിയിൽ പെരുമാറാൻ ഒരു ഇടം നല്കണമെന്നിടത്തേക്കു  ലോകം പതുക്കെ ചാഞ്ഞ് തുടങ്ങിയിരിക്കുന്നു. നിരോധനം വേണ്ട നിയന്ത്രണം മതി നിലപാടിന് ശക്തിയേറിക്കൊണ്ടിരിക്കുന്നു. 

ക്രിപ്റ്റോകൾ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണമായി ഒരു പക്ഷെ ബിറ്റ് കോയിന്റെ മൂല്യ വളർച്ചയെ കാണാം. 66000 ഡോളർ വരെ വിലയുണ്ടായിരുന്ന ബിറ്റ് കോയിൻ ഏതാണ്ട് 22000 ഡോളറിലേക്കു ഇടിഞ്ഞിരുന്നു. തിരിറിച്ചു കയറുന്ന  ബിറ്റ് കോയിന്റെ ഇപ്പോഴത്തെ മൂല്യം 34000 ഡോളറാണ്. ബിറ്റ് കോയിന്റെ യാത്ര  വടക്കോട്ടു തന്നെ തുടരുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. 

Tags:    

Similar News