ക്രിപ്‌റ്റോ വിപണി കുതിക്കുന്നു; ബിറ്റ്‌കോയിന്‍ 35000 ഡോളര്‍ കടന്നു
- ക്രിപ്‌റ്റോ ടോക്കണുകള്‍ ഇപ്പോള്‍ 17 മാസത്തെ ഉയര്‍ന്ന നിരക്കില്‍
- ഏതേറിയവും മൂന്നുശതമാനം ഉയര്‍ച്ച കൈവരിച്ചു
ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോ ടോക്കണുകളും വ്യാഴാഴ്ചയും മുന്നേറ്റം തുടര്‍ന്നു. 17 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ക്രിപ്‌റ്റോ ടോക്കണുകള്‍.
ഏറ്റവും വലിയ ക്രിപ്‌റ്റോ ടോക്കണായ ബിറ്റ്‌കോയിന്‍ മൂന്നുശതമാനത്തിലധികം ഉയര്‍ന്ന് 35,500 ഡോളറിലെത്തി. ശക്തമായ മുന്നേറ്റമാണ് ബിറ്റ്‌കോയിന്‍ കാഴ്ചവെച്ചത്.
എന്നാല്‍ ബിറ്റ്‌കോയിന്റഎ കൂട്ടാളിയായ എതേറിയം ഏകദേശം മൂന്നുശതമാനം ഉയര്‍ന്നെങ്കിലും 19000 ഡോളറില്‍ താഴെയായി തുടര്‍ന്നു.ആള്‍ട്ട്‌കോയിനുകളില്‍ ഭൂരിഭാഗവും കുത്തനെയുള്ള നേട്ടത്തോടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
പ്രതീക്ഷിച്ചതുപോലെ, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) പലിശനിരക്ക് സ്ഥിരീകരിച്ചതിന് ശേഷം ബിറ്റ്‌കോയിന്റെ വില 35000 ഡോളറിന് മുകളിലായി. ഈ പ്രഖ്യാപനം വിപണിയില്‍ ശുഭാപ്തിവിശ്വാസം പകര്‍ന്നു. കഴിഞ്ഞ ദിവസം ബിറ്റ്കോയിന്റെ വിലയില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടായതായി മുദ്രെക്സിലെ കോ-ഫൗണ്ടറും സിഇഒയുമായ എദുല്‍ പട്ടേല്‍ പറഞ്ഞു.
യുഎസ് ഡോളറിന്റെ മൂല്യമുള്ള യുഎസ്ഡി കോയന്‍ ഒഴികെ, മിക്ക മുന്‍നിര ക്രിപ്റ്റോ ടോക്കണുകളും വ്യാഴാഴ്ച കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സോലാന 11 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ പോളിഗോണ്‍ 8 ശതമാനം ഉയര്‍ന്നു. കാര്‍ഡാനോയും പോള്‍ക്കഡോട്ടും 7 ശതമാനമാണ് കുതിച്ചുയര്‍ന്നത്. ചെയിന്‍ലിങ്കും ട്രോണും ഏകദേശം 4 ശതമാനം വീതം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 ശതമാനത്തിലധികം കുതിച്ചുയര്‍ന്നതിനാല്‍ ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം ഗണ്യമായി ഉയര്‍ന്ന് 1.32 ലക്ഷംകോടി ഡോളറിലെത്തി മൊത്തം വ്യാപാര വ്യാപ്തം 43 ശതമാനം ഉയര്‍ന്ന് 5745 കോടിഡോളറിലെത്തി.
പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തോട് ക്രിപ്റ്റോ മാര്‍ക്കറ്റ് അനുകൂലമായി പ്രതികരിച്ചു. ഇത് ആഗോള ക്രിപ്റ്റോ വിപണിമൂല്യം ഏകദേശം 1.35 ലക്ഷം കോടി ഡോളറായി ഉയര്‍ത്തി. മികച്ച 20 ക്രിപ്റ്റോകള്‍ നിലവില്‍ പച്ച നിറത്തിലാണ് വ്യാപാരം നടത്തുന്നതെന്ന് കോയിന്‍ സ്വിച്ച് വെഞ്ച്വേഴ്സിന്റെ ഇന്‍വെസ്റ്റ്മെന്റ് ലീഡ് ആയ പാര്‍ത്ഥ് ചതുര്‍വേദി പറഞ്ഞു.
'ശക്തമായ നിക്ഷേപക വികാരം ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 ശതമാനത്തിലധികം ഇടിഞ്ഞ സേഫ്മൂണ്‍ ആണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കമ്പനിയുടെ സിഇഒയെയും സിടിഒയെയും വഞ്ചനയ്ക്ക് കസ്റ്റഡിയിലെടുത്തതാണ് ഈ ഇടിവിനു കാരണം. പ്രതികള്‍ ഇപ്പോള്‍ ക്രിമിനല്‍ നടപടി നേരിടുന്നു,'' ചതുര്‍വേദി പറഞ്ഞു.