വിപണിക്കൊപ്പം കുതിച്ച് ക്രിപ്റ്റോ; സ്വർണത്തേക്കാൾ സുരക്ഷിതമെന്ന് കിയോസാക്കി
- ഫീസില്ലാതെ ക്രിപ്റ്റോ വ്യാപാരവുമായ് ഇന്ത്യൻ എക്സ്ചേഞ്ചായ ജിയോട്ടസ്
ഈ വര്‍ഷം ആദ്യമായി 40,000 ഡോളറിന് മുകളിലെത്തി ബിറ്റ് കൊയിന്‍. യുഎസ് പലിശനിരക്ക് വെട്ടിക്കുറച്ചേക്കുമെന്ന വിപണിയുടെ പ്രതീക്ഷയാണ് ബിറ്റ് കൊയിന് തുണയായത്.
ഞായറാഴ്ച്ച 40,210 ഡോളറിലാണ് ബിറ്റ് കോയിന്‍ വ്യാപാരം നടത്തിയത്. നിലവില്‍ 41,449.15 ഡോളറിലാണ് (11.34 am ) വ്യാപാരം നടക്കുന്നത്. 2022 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍ വലിയ വ്യത്യാസങ്ങള്‍ പ്രകടമാകാറുണ്ടെന്നും അതിനാല്‍ ബിറ്റ് കോയിനുകള്‍ വീണ്ടും മുന്നേറുമെന്നുമാണ് കണക്കാക്കുന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ വര്‍ധിപ്പിച്ചെന്നും 2023 ന്റെ തുടക്കത്തില്‍ വെട്ടിക്കുറയ്ക്കാന്‍ തുടങ്ങുമെന്നും വിപണികള്‍ വിലയിരുത്തുന്നതിനാല്‍ അപകടസാധ്യതയുള്ള നിക്ഷേപങ്ങളും സ്വര്‍ണം പോലുള്ള മറ്റ് പലിശ നിരക്ക് സെന്‍സിറ്റീവ് ആസ്തികളും കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തമായി ഉയര്‍ന്നു.
ഒരു സ്‌പോട്ട് ബിറ്റ്‌കോയിന്‍ ഇടിഎഫ്, മുമ്പ് ജാഗ്രത പുലര്‍ത്തുന്ന നിക്ഷേപകര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് വഴി ക്രിപ്‌റ്റോയിലേക്ക് പ്രവേശനം അനുവദിക്കുകയും, ഈ മേഖലയിലേക്ക് മൂലധനത്തിന്റെ ഒരു പുതിയ തരംഗത്തെ നയിക്കുകയും ചെയ്യും.
എഥറിയം ബ്ലോക്ക്ചെയിന്‍ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന നാണയമായ എഥറും ഞായറാഴ്ച ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി 2,218 ഡോളറായി. ഏഷ്യന്‍ വിപണികളില്‍ തിങ്കളാഴ്ച ഏഷ്യയില്‍ 2,197 ഡോളറാണ് രേഖപ്പെടുത്തിയത്. ബിറ്റ്കോയിനും എഥറും യഥാക്രമം 2021 ലെ റെക്കോര്‍ഡ് വര്‍ധനയിലും ഏറെ താഴെയാണ്.
അടുത്തിടെയാണ് ഇന്ത്യ ആസ്ഥാനമായുള്ള ക്രിപ്റ്റോ എക്സ്ചേഞ്ചായ ജിയോട്ടസ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഫീസില്ലാതെ വ്യാപാരം ചെയ്യുന്ന രീതിക്ക് തുടക്കം കുറിച്ചത്. റിച്ച് ഡാഡ് പുവര്‍ ഡാഡ് പുസ്തകത്തിന്റെ രചയിതാവ് റോബര്‍ട്ട് കിയോസാക്കി 2025 ഓടെ ബിറ്റ് കൊയിന്‍ അഞ്ച് ലക്ഷം ഡോളര്‍ കടക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സ്വര്‍ണത്തേക്കാളും വെള്ളിയേക്കാളും സുരക്ഷ ബിറ്റ് കൊയിന്‍ നല്‍കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.
ഇന്ത്യയില്‍ എല്ലാ ക്രിപ്റ്റോ വരുമാനത്തിനും 30 ശതമാനം നികുതി ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒപ്പം ക്രിപ്റ്റോ കൈമാറ്റങ്ങള്‍ക്കും ഒരു ശതമാനം ടി ഡി എസും ചുമത്തുന്നുണ്ട്. ഇതിനു ശേഷം കടുത്ത ഇടിവാണ് ക്രിപ്‌റ്റോ വ്യാപാരത്തില്‍ വന്നത്.