ക്രിപ്‌റ്റോ വരുമാനം; ഫയലിംഗിന് പ്രത്യേക കോളം
ഡെല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫോമുകളില്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള ലാഭം വെളിപ്പെടുത്തുന്നതിനും നികുതിയടയ്ക്കുന്നതിനും പ്രത്യേക കോളം ഉണ്ടായിരിക്കുമെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്. ഏപ്രില്‍ ഒന്നു മുതല്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് 30 ശതമാനവും 15 ശതമാനം സര്‍ചാര്‍ജും നല്‍കേണ്ടി വരും. ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള നേട്ടങ്ങള്‍ എല്ലായ്‌പ്പോഴും നികുതിയ്ക്ക് […]
ഡെല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫോമുകളില്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള ലാഭം വെളിപ്പെടുത്തുന്നതിനും നികുതിയടയ്ക്കുന്നതിനും പ്രത്യേക കോളം ഉണ്ടായിരിക്കുമെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ്.
ഏപ്രില്‍ ഒന്നു മുതല്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് 30 ശതമാനവും 15 ശതമാനം സര്‍ചാര്‍ജും നല്‍കേണ്ടി വരും.
ക്രിപ്‌റ്റോ കറന്‍സികളില്‍ നിന്നുള്ള നേട്ടങ്ങള്‍ എല്ലായ്‌പ്പോഴും നികുതിയ്ക്ക് വിധേയമാണെന്നും ബജറ്റില്‍ നിര്‍ദ്ദേശിച്ചത് പുതിയ കാര്യമല്ലെന്നും ഈ വിഷയത്തില്‍ ഉറപ്പു നല്‍കിയതാണെന്നും ബജാജ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ ഡിജിറ്റല്‍ കറന്‍സി ഉല്‍പാദനം ആരംഭിക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്. ആര്‍ ബി ഐ കൊണ്ടുവരുന്ന പുതിയ കറന്‍സിയില്‍ അടിസ്ഥാനപരമായ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്നും ബജാജ് പറഞ്ഞു.
10,000 രൂപയ്ക്ക് മുകളിലുള്ള വെര്‍ച്വല്‍ കറന്‍സികളിലേക്കുള്ള പേയ്‌മെന്റിന് ഒരു ശതമാനം ടി ഡി എസും ഇവ സമ്മാനങ്ങളായി നല്‍കുന്നതിന് നികുതിയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വ്യവസായ സ്ഥാപനമായ ചൈനാലിസിസിന്റെ ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം 2021 ജൂണ്‍ വരെ ഇന്ത്യയിലെ ക്രിപ്‌റ്റോ വിപണി 641% വളര്‍ച്ച നേടിയിട്ടുണ്ട്.
crypto