യൂണിയൻ ബജറ്റ് 2022-23: ക്രിപ്‌റ്റോ, വെര്‍ച്വല്‍ അസറ്റ് വരുമാനത്തിന് 30% നികുതി
ഡെല്‍ഹി: ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും മറ്റു വെര്‍ച്വല്‍ അസറ്റുകളില്‍ നിന്നുമുള്ള നികുതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച പ്രഖ്യാപിച്ച ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇവയ്‌ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് വെളിപ്പെടുത്തിയത്. കൂടാതെ ഇത്തരം ആസ്തികളുടെ ഇടപാടുകള്‍ നടത്തുമ്പോള്‍ 1 ശതമാനം ടി ഡി എസ്സും ഈടാക്കും. ഇവ സമ്മാനങ്ങളായി നല്‍കുന്നതിനും നികുതി ഉണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. 2022-23 വര്‍ഷത്തില്‍ ആര്‍ ബി ഐ ഡിജിറ്റല്‍ റുപ്പി […]
;ഡെല്‍ഹി: ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും മറ്റു വെര്‍ച്വല്‍ അസറ്റുകളില്‍ നിന്നുമുള്ള നികുതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച പ്രഖ്യാപിച്ച ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇവയ്‌ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് വെളിപ്പെടുത്തിയത്.
കൂടാതെ ഇത്തരം ആസ്തികളുടെ ഇടപാടുകള്‍ നടത്തുമ്പോള്‍ 1 ശതമാനം ടി ഡി എസ്സും ഈടാക്കും. ഇവ സമ്മാനങ്ങളായി നല്‍കുന്നതിനും നികുതി ഉണ്ട്.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
2022-23 വര്‍ഷത്തില്‍ ആര്‍ ബി ഐ ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. നിരവധിയാളുകളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് ഇത് അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ലോട്ടറി, ഗെയിം ഷോകള്‍, പസിലുകള്‍ (puzzles) മുതലായവയില്‍ നിന്നുള്ള വിജയങ്ങളുടെ നികുതി നിരക്കിന് സമാനമാണ് ക്രിപ്‌റ്റോകറന്‍സിയുടെ വില്‍പനയില്‍ നിന്ന് ലഭിക്കുന്ന 30 ശതമാനം നികുതിയെന്ന് വിദഗ്‌ധർ പറയുന്നു.
ഡിജിറ്റല്‍ കറന്‍സികള്‍, എന്‍ എഫ് ടികള്‍ മുതലായവ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആഗോളശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ ആരംഭിച്ചതോടെ ഇതില്‍ നിന്നുള്ള വരുമാനം പലമടങ്ങ് വര്‍ധിച്ചു. എന്നാല്‍ ഇവയ്ക്കു നികുതി ചുമത്തുന്നതിന് ഇന്ത്യയ്ക്ക് വ്യക്തമായ നയം ഇല്ലായിരുന്നു.
എന്‍ എഫ് ടികള്‍ ഉടമസ്ഥാവകാശങ്ങളുള്ള ഡിജിറ്റല്‍ ആസ്തികളാണ്. ഇവയുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്നത് ബ്ലോക്ക് ചെയിനിലാണ്.