ഇവി ബിസിനസിനായി 3,000 കോടി രൂപ സമാഹരിക്കാൻ ടിഐ ക്ലീൻ മൊബിലിറ്റി
മുച്ചക്ര ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമാണവും വിതരണവുമാണ് പ്രധാനമായും കമ്പനി ചെയുന്നത്.
ട്യൂബ് ഇൻവെസ്റ്റ്മെന്റ് ഇന്ത്യയുടെ (ടിഐഐ) പൂർണ ഉടമസ്ഥതയിലുള്ള ടിഐ ക്ലീൻ മൊബിലിറ്റി (ടിഐസിഎം), ഇലക്ട്രിക്ക് വാഹന ബിസിനസിനസിന്റെ വിപുലീകരണത്തിനായി 3,000 കോടി രൂപ സമാഹരിക്കുന്നു. 2024 മാർച്ചോടു കൂടിയാണ് തുക സമാഹരിക്കുക. ഇതിൽ 639 കോടി രൂപ ട്യൂബ് ഇൻവെസ്റ്റ്മെന്റ് ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്.
മുച്ചക്ര ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമാണവും വിതരണവുമാണ് പ്രധാനമായും കമ്പനി ചെയുന്നത്. കൂടാതെ ഇലട്രിക്ക് ട്രാക്ടറുകളുടെയും, ഇലക്ട്രിക് ആദ്യ ഘട്ടത്തിൽ ഹെവി കൊമേർഷ്യൽ വാഹനങ്ങളുടെയും നിർമാണവും വിതരണവും ചെയുന്നുണ്ട്.
ട്യൂബ് ഇൻവെസ്റ്റ്മെന്റ് ഇന്ത്യ, മൾട്ടിപ്പിൾ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റു സഹ നിക്ഷേപകർ എന്നിവരിൽ നിന്നുമായി, ഇക്വിറ്റി, കൺവെർട്ടഡ് പ്രീഫെറെൻഷ്യൽ ഷെയർ എന്നിവയിലൂടെ 1,950 കോടി രൂപ സമാഹരിക്കുന്നതിനു ഒപ്പു വച്ചതായി കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
എസ്ബിഐ, മൾട്ടിപ്പിൾ, മറ്റു സഹനിക്ഷേപകർ എന്നിവരിൽ നിന്നുമായി 1,200 കോടി രൂപ സമാഹരിക്കും. മാതൃ കമ്പനിയായ ടിഐഐയിൽ നിന്നും 750 കോടി രൂപയാണ് സമാഹരിക്കുക. ഇതിൽ 639 കോടി രൂപ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്.
ഇതിനു പുറമെ 2024 മാർച്ച് ആകുമ്പോഴേക്ക് 1,050 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്.
2030 ഓടെ ഇന്ത്യൻ വിപണിയിലെ ഇവി വാഹന മേഖലയിൽ 30 ശതമാനം വിപണി വിഹിതം നേടിയെടുക്കുന്നതിന് ഉൽപ്പാദന വിഭാഗത്തിലെ വാഹനങ്ങളുടെ വൈദ്യുതീകരണത്തിൽ ടിഐഐ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ടിഐഐയുടെ വൈസ് ചെയർമാൻ എസ്. വെള്ളയൻ പറഞ്ഞു.