ബോണ്ട് വഴി 5,700 കോടി രൂപ സമാഹരിക്കാൻ പവർ ഗ്രിഡ് ബോർഡിന്‍റെ അനുമതി

  • മൂലധന ആവശ്യകതകള്‍ക്ക് വിനിയോഗിക്കും

Update: 2023-07-29 10:01 GMT

 2023-24ൽ  പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 5,700 കോടി രൂപ വരെ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് പവർഗ്രിഡ് കോർപ്പറേഷന്റെ ബോര്‍ഡ് അംഗീകാരം നല്‍കി.  ഒന്നിലധികം തവണകളായാണ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. സമാഹരിക്കുന്ന ഫണ്ട് മൂലധന ആവശ്യകതകള്‍ക്കും ഉപകമ്പനികള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നതിനും  പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.

പവർഗ്രിഡ് ഭുജ് ട്രാൻസ്മിഷൻ, പവർഗ്രിഡ് ഖേത്രി ട്രാൻസ്മിഷൻ സിസ്റ്റം, പവർഗ്രിഡ് മെദിനിപൂർ ജീരത് ട്രാൻസ്മിഷൻ സിസ്റ്റം, പവർഗ്രിഡ് വാരണാസി ട്രാൻസ്മിഷൻ സിസ്റ്റം എന്നിങ്ങനെ പ്രവർത്തനക്ഷമമായ 4 എസ്‍പിവി-കളുടെ (പ്രത്യേകോദ്ദേശ്യ കമ്പനികൾ) പണലഭ്യത 2034 മാർച്ച് വരെ സുരക്ഷിതമാക്കുന്നതിനാണ് ശ്രമിക്കുന്നത്. 

കമ്പനി ആദ്യ ഘട്ടത്തിൽ 500 കോർ സ്വരൂപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Tags:    

Similar News