വേദാന്ത 1000 കോടി രൂപയുടെ കടപത്രങ്ങള്‍ സമാഹരിക്കും
ഡല്‍ഹി: സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ മാറ്റാനാവാത്ത കടപത്രങ്ങള്‍ വഴി 1,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഡയറക്ടര്‍മാരുടെ സമിതി അംഗീകാരം നല്‍കിയതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു. ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനവുമുണ്ടായതെന്ന് വേദാന്ത ബി എസ് ഇ ക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു. അംഗീകൃത ഡയറക്ടര്‍ കമ്മിറ്റി യോഗത്തില്‍ 10,000 എണ്ണം വരെ സുരക്ഷിതമായ, റേറ്റിങും ലിസ്റ്റിങും ചെയ്ത കടപത്രങ്ങള്‍ സബ്സ്‌ക്രിപ്ഷനുള്ള ഓഫര്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത, ഇന്ത്യയിലും;

ഡല്‍ഹി: സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ മാറ്റാനാവാത്ത കടപത്രങ്ങള്‍ വഴി 1,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഡയറക്ടര്‍മാരുടെ സമിതി അംഗീകാരം നല്‍കിയതായി വേദാന്ത ലിമിറ്റഡ് അറിയിച്ചു. ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനവുമുണ്ടായതെന്ന് വേദാന്ത ബി എസ് ഇ ക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു.
അംഗീകൃത ഡയറക്ടര്‍ കമ്മിറ്റി യോഗത്തില്‍ 10,000 എണ്ണം വരെ സുരക്ഷിതമായ, റേറ്റിങും ലിസ്റ്റിങും ചെയ്ത കടപത്രങ്ങള്‍ സബ്സ്‌ക്രിപ്ഷനുള്ള ഓഫര്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത, ഇന്ത്യയിലും ആഫ്രിക്കയിലും നമീബിയയിലും പ്രവര്‍ത്തനങ്ങളുള്ള ലോകത്തെ മുന്‍നിര എണ്ണ, വാതക, ലോഹ കമ്പനികളിലൊന്നാണ്. ഓയില്‍ & ഗ്യാസ്, സിങ്ക്, ലെഡ്, സില്‍വര്‍, കോപ്പര്‍, ഇരുമ്പ് അയിര്, സ്റ്റീല്‍, അലുമിനിയം, പവര്‍ എന്നീ മേഖലകളിലെല്ലാം കമ്പനിക്ക് പ്രവര്‍ത്തനങ്ങളുണ്ട്.