എച്ച് ഡിഎഫ് സി ഓഹരിയിൽ മുന്നേറ്റം, സൂചികകൾ നേട്ടത്തിൽ ആരംഭിച്ചു

രാവിലെ 11.30 ന് സെൻസെക്സ് 223.29 പോയിന്റ് നേട്ടത്തിൽ 60,898.98 ലും നിഫ്റ്റി 54.15 പോയിന്റ് വർധിച്ച് 17,901.75 ലുമാണ് വ്യാപാരം ചെയ്യുന്നത്.

Update: 2023-02-21 06:00 GMT

മുംബൈ: എച്ച് ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി ഓഹരികളിൽ മുന്നേറ്റവും, ഏഷ്യൻ വിപണികളിലെ സമ്മിശ്ര പ്രവണതയും സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നതിന് കാരണമായി.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 159.54 പോയിന്റ് ഉയർന്ന് 60,851.08 ലും നിഫ്റ്റി 61.25 പോയിന്റ് വർധിച്ച് 17,905.85 ലുമെത്തി.

രാവിലെ 11.30 ന് സെൻസെക്സ് 223.29 പോയിന്റ് നേട്ടത്തിൽ 60,898.98 ലും നിഫ്റ്റി 54.15 പോയിന്റ് വർധിച്ച് 17,901.75 ലുമാണ് വ്യാപാരം ചെയ്യുന്നത്.

സെൻസെക്സിൽ എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്.

ആക്സിസ് ബാങ്ക്, ടൈറ്റൻ, ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ സൗത്ത് കൊറിയ, ചൈന എന്നിവ മുന്നേറ്റത്തിലാണ്. എന്നാൽ ഹോങ്കോങ്, ജപ്പാൻ എന്നിവ ദുർബലമായാണ് വ്യാപാരം ചെയുന്നത്.

പ്രെസിഡെന്റ്സ് ഡേ പ്രമാണിച്ച് തിങ്കളഴ്ച യു എസ് വിപണി അവധിയായിരുന്നു.

"വിപണികളിൽ പ്രാരംഭ ഘട്ടത്തിൽ ചെറിയ തോതിലുള്ള നേട്ടമുണ്ടായേക്കാം. എങ്കിലും, പ്രസിഡന്റ് ഡേ പ്രമാണിച്ച് യു എസ് വിപണി തിണകളാഴ്ച അവധിയായതിനാൽ മുന്നോട്ടുള്ള സെഷനിൽ ചാഞ്ചാട്ടം ഉണ്ടായേക്കാം.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കാര്യം പരിഗണിച്ചാൽ, പണപ്പെരുപ്പ ആശങ്കകളും, ഫെഡ് കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചേക്കാമെന്ന ഭയവും, വിപണികൾ വലിയ തോതിൽ അസ്ഥിരമാകുന്നതിനു കാരണമായി," മെഹ്ത ഇക്വിറ്റീസിന്റെ റിസേർച്ച് അനലിസ്റ്റ് പ്രശാന്ത് താപ്സെ പറഞ്ഞു.

തിങ്കളാഴ്ച സെൻസെക്സ് 311.03 പോയിന്റ് നഷ്ടത്തിൽ 60,691.54 ലും, നിഫ്റ്റി 99.60 പോയിന്റ് ഇടിഞ്ഞ് 17,844.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.06 ശതമാനം കുറഞ്ഞ് ബാരലിന് 83.18 ഡോളറായി.

തിങ്കളാഴ്ച വിദേശ നിക്ഷേപകർ 158.95 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.


Tags:    

Similar News