അര്‍മി ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
- ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 250 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
- ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും
- ഖണ്ഡ്വാലാ സെക്യൂരിറ്റീസ് ലിമിറ്റഡ്, സാഫ്രോണ്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍
ഐടി മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്ന അര്‍മി ഇന്‍ഫോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികള്‍ക്കും സര്‍ക്കാരിന്റെയും പൊതുമേഖലകളുടെയും പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കുമാണ് അര്‍മി ഇന്‍ഫോടെക്ക് സേവനം നല്‍കിവരുന്നത്.
ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 250 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഖണ്ഡ്വാലാ സെക്യൂരിറ്റീസ് ലിമിറ്റഡ്, സാഫ്രോണ്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.