96 കോടി രൂപയുടെ മാസ്‌ടെക് ഓഹരികള്‍ സ്‌മോള്‍ക്യാപ് വേള്‍ഡ് ഫണ്ട് വാങ്ങി
ഡെല്‍ഹി: സോഫ്റ്റ് വെയര്‍ കമ്പനിയായ മാസ്റ്റെകിന്റെ 96 കോടിയിലധികം മൂല്യമുള്ള ഓഹരികള്‍ സ്‌മോള്‍ ക്യാപ് വേള്‍ഡ് ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ ഏറ്റെടുത്തു. സ്‌മോള്‍ക്യാപ്പ് വേള്‍ഡ് ഫണ്ട് ഇന്‍ക് കമ്പനിയുടെ 5,49,676 ഓഹരികളാണ് വാങ്ങിയത്. ഇത് സ്ഥാപനത്തിലെ 1.82 ശതമാനം ഓഹരിയാണ്. ഓഹരികള്‍ ഒന്നിന് ശരാശരി 1,759.97 രൂപ നിരക്കില്‍ ഇടപാട് മൂല്യം 96.74 കോടി രൂപയാണ്. അതേസമയം, ഹോണ്‍ബില്‍ ഓര്‍ക്കിഡ് ഇന്ത്യ ഫണ്ട് മാസ്റ്റക്കിന്റെ 4,29,086 ഓഹരികള്‍ വിറ്റഴിച്ചു. മറ്റൊരു ഇടപാടില്‍ എലിവേഷന്‍ ക്യാപിറ്റല്‍ വി […]
ഡെല്‍ഹി: സോഫ്റ്റ് വെയര്‍ കമ്പനിയായ മാസ്റ്റെകിന്റെ 96 കോടിയിലധികം മൂല്യമുള്ള ഓഹരികള്‍ സ്‌മോള്‍ ക്യാപ് വേള്‍ഡ് ഫണ്ട് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ ഏറ്റെടുത്തു. സ്‌മോള്‍ക്യാപ്പ് വേള്‍ഡ് ഫണ്ട് ഇന്‍ക് കമ്പനിയുടെ 5,49,676 ഓഹരികളാണ് വാങ്ങിയത്. ഇത് സ്ഥാപനത്തിലെ 1.82 ശതമാനം ഓഹരിയാണ്. ഓഹരികള്‍ ഒന്നിന് ശരാശരി 1,759.97 രൂപ നിരക്കില്‍ ഇടപാട് മൂല്യം 96.74 കോടി രൂപയാണ്. അതേസമയം, ഹോണ്‍ബില്‍ ഓര്‍ക്കിഡ് ഇന്ത്യ ഫണ്ട് മാസ്റ്റക്കിന്റെ 4,29,086 ഓഹരികള്‍ വിറ്റഴിച്ചു.
മറ്റൊരു ഇടപാടില്‍ എലിവേഷന്‍ ക്യാപിറ്റല്‍ വി എഫ്ഐഐ, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ കെഡിഡിഎല്ലിന്റെ ഓഹരികള്‍ 30 കോടിയിലധികം രൂപയ്ക്ക് വിറ്റഴിച്ചു. എലിവേഷന്‍ ക്യാപിറ്റല്‍ വി എഫ്ഐഐ ഹോള്‍ഡിംഗ്സിന് 3,60,000 ഓഹരികള്‍ വിറ്റു. ഇത് കമ്പനിയുടെ 2.82 ശതമാനം ഓഹരികളാണ്. ഓഹരി ഒന്നിന് ശരാശരി 850 രൂപ നിരക്കില്‍ 30.60 കോടി രൂപയാണ് ഇടപാട് മൂല്യം. ക്യാപിറ്റല്‍ വണ്‍ പാര്‍ട്‌ണേഴ്‌സും ആക്‌സിസ് സെക്യൂരിറ്റീസും യഥാക്രമം 2,00,000, 1,10,000 ഓഹരികള്‍ ഏറ്റെടുത്തു.