ക്രിപ്‌റ്റോ വെല്ലുവിളിയാകുന്നത് കറന്‍സിയ്ക്ക് പകരമാകുമ്പോള്‍: രാജീവ് ചന്ദ്രശേഖര്‍

ഡെല്‍ഹി: ക്രിപ്‌റ്റോ ടെക്‌നോളജി എന്നത് ഫിന്‍ടെക്ക്് മേഖലയില്‍ നിന്നും വളര്‍ന്ന് വ്യാപിച്ച ഒരു ഭാഗം മാത്രമാണെന്നും, ഇത് ആസ്തിയായിട്ടും കറന്‍സിയ്ക്ക് പകരമായും ഉപയോഗിക്കുമ്പോഴാണ് വെല്ലുവിളിയാകുന്നതെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫിന്‍ടെക്ക് ഫെസ്റ്റിവെലില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകം മുഴുവനും ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പെരുകുകയാണ്. ഇതിന് ആവശ്യമായ പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ബിഐയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന ക്രിപ്‌റ്റോയായിരിക്കും ഇനി രാജ്യത്തുണ്ടാകുകയെന്നും ഇത് എങ്ങനെ വിപണി സൃഷ്ടിക്കുന്നുവെന്ന് കണ്ടറിയണമെന്നും […]

Update: 2022-07-22 06:03 GMT
ഡെല്‍ഹി: ക്രിപ്‌റ്റോ ടെക്‌നോളജി എന്നത് ഫിന്‍ടെക്ക്് മേഖലയില്‍ നിന്നും വളര്‍ന്ന് വ്യാപിച്ച ഒരു ഭാഗം മാത്രമാണെന്നും, ഇത് ആസ്തിയായിട്ടും കറന്‍സിയ്ക്ക് പകരമായും ഉപയോഗിക്കുമ്പോഴാണ് വെല്ലുവിളിയാകുന്നതെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഫിന്‍ടെക്ക് ഫെസ്റ്റിവെലില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകം മുഴുവനും ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പെരുകുകയാണ്. ഇതിന് ആവശ്യമായ പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ബിഐയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന ക്രിപ്‌റ്റോയായിരിക്കും ഇനി രാജ്യത്തുണ്ടാകുകയെന്നും ഇത് എങ്ങനെ വിപണി സൃഷ്ടിക്കുന്നുവെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിപ്റ്റോയ്ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആര്‍ബിഐ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. ക്രിപ്റ്റോ ഇടപാടുകള്‍ അതിരുകള്‍ ഇല്ലാത്തതാണെന്നും, നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ആഗോളതലത്തില്‍ സഹകരണം ശക്തമാക്കണമെന്നും ധനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കവേ ആവശ്യപ്പെട്ടിരുന്നു. ക്രിപ്‌റ്റോ കറന്‍സി വാങ്ങല്‍, വില്‍ക്കല്‍, കൈവശംവെയ്ക്കല്‍,വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പലപ്പോഴായി അര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2018 ഏപ്രില്‍ ആറിന് ഇറക്കിയ സര്‍ക്കുലറില്‍, വെര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനോ അവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനോ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. കെവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാടുകള്‍ക്കായി ഉപഭോക്തൃ ജാഗ്രതാ പ്രക്രിയകള്‍ തുടരാന്‍ 2021 മെയ് 31ലെ സര്‍ക്കുലറില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു.
Tags:    

Similar News