അറ്റാദായത്തിൽ വലിയ കുറവ്: ന്യൂജെൻ സോഫ്റ്റ് വെയർ ഓഹരികൾ നഷ്ടത്തിൽ

ന്യൂജെൻ സോഫ്റ്റ് വെയർ ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനത്തോളം ഇടിഞ്ഞു. ജീവനക്കാരുടെ വർധിച്ച ചെലവും ഉയർന്ന യാത്രാ ചെലവും മൂലം, പാദാടിസ്ഥാനത്തിൽ, കമ്പനിയുടെ അറ്റാദായത്തിൽ 66.6 ശതമാനത്തിന്റെ നഷ്ടം റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം. കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 19.17 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 57.40 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ, നികുതി കിഴിച്ചുള്ള ലാഭത്തിൽ 11.25 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തിൽ ഇതേ […]

Update: 2022-07-20 09:22 GMT

ന്യൂജെൻ സോഫ്റ്റ് വെയർ ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6 ശതമാനത്തോളം ഇടിഞ്ഞു. ജീവനക്കാരുടെ വർധിച്ച ചെലവും ഉയർന്ന യാത്രാ ചെലവും മൂലം, പാദാടിസ്ഥാനത്തിൽ, കമ്പനിയുടെ അറ്റാദായത്തിൽ 66.6 ശതമാനത്തിന്റെ നഷ്ടം റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം.

കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 19.17 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 57.40 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ പരിശോധിച്ചാൽ, നികുതി കിഴിച്ചുള്ള ലാഭത്തിൽ 11.25 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ ഇത് 21.60 കോടി രൂപയായിരുന്നു.

മൊത്തം ചെലവ്, പാദാടിസ്ഥാനത്തിൽ 2.7 ശതമാനവും, വാർഷികാടിസ്ഥാനത്തിൽ 23.73 ശതമാനവും ഉയർന്ന് 175.08 കോടി രൂപയുമായി. ജീവനക്കാർക്കുള്ള ചെലവ് പാദാടിസ്ഥാനത്തിൽ 4.46 ശതമാനം ഉയർന്ന് 116.18 കോടി രൂപയായി. ഇന്ന് 359.05 രൂപ വരെ താഴ്ന്ന ഓഹരി, 5.61 ശതമാനം നഷ്ടത്തിൽ 361.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News