ലാഭ വളർച്ച: ബട്ടർഫ്ലൈ ഗാന്ധിമതി ഓഹരികൾക്ക് 18 ശതമാനം നേട്ടം

ബട്ടർഫ്ലൈ ഗാന്ധിമതി അപ്ളയൻസസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 20 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,593.65 രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 1,292 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 13.23 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 95 ലക്ഷം രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനി […]

Update: 2022-07-14 09:50 GMT

ബട്ടർഫ്ലൈ ഗാന്ധിമതി അപ്ളയൻസസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 20 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,593.65 രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 1,292 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (profit after tax) 13.23 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 95 ലക്ഷം രൂപയായിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനി 19.38 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഓഹരി ഇന്ന് 18.28 ശതമാനം നേട്ടത്തിൽ, 246.25 രൂപ വർധിച്ച്, 1,593.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News