വിദേശനാണ്യ കരുതല്‍ ശേഖരം 30.3 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു: ആര്‍ബിഐ

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം (foreign exchange reserves) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 30.3 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിൽ വര്‍ധന 99.2 ബില്യണ്‍ ഡോളറായിരുന്നു. 2021 സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള അർദ്ധവർഷ കാലയളവില്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ കുറവുണ്ടായി. സെപ്തംബറില്‍ മൊത്തം ശേഖരം 635.36 ബില്ല്യണ്‍ ഡോളറായിരുന്നു. മാര്‍ച്ചില്‍ ഇത് 607.31 ബില്ല്യണ്‍ ഡോളറിലേക്കെത്തി. ആസ്തികളുടെ […]

Update: 2022-06-23 01:05 GMT

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം (foreign exchange reserves) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 30.3 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിൽ വര്‍ധന 99.2 ബില്യണ്‍ ഡോളറായിരുന്നു.

2021 സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള അർദ്ധവർഷ കാലയളവില്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ കുറവുണ്ടായി. സെപ്തംബറില്‍ മൊത്തം ശേഖരം 635.36 ബില്ല്യണ്‍ ഡോളറായിരുന്നു. മാര്‍ച്ചില്‍ ഇത് 607.31 ബില്ല്യണ്‍ ഡോളറിലേക്കെത്തി.

ആസ്തികളുടെ മൂല്യനിർണ്ണയം ഒഴിവാക്കിയാൽ, ബാലന്‍സ് ഓഫ് പേയ്മെന്റ് അടിസ്ഥാനത്തില്‍ 2021-22 കാലയളവില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 47.5 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. 2020-21 ൽ ഇത് 87.3 ബില്യണ്‍ ഡോളറായിരുന്നു.

യുഎസ് ഡോളറിന്റെ മൂല്യവര്‍ധനവ് പ്രതിഫലിപ്പിക്കുന്ന മൂല്യനിര്‍ണ്ണയ നഷ്ടം 2021-22 കാലയളവില്‍ 17.2 ബില്യണ്‍ ഡോളറായിരുന്നു. 2020-21 കാലയളവില്‍ മൂല്യനിര്‍ണ്ണയ നേട്ടം 11.9 ബില്യണ്‍ ഡോളറായിരുന്നതായും കണക്കുകള്‍ കാണിക്കുന്നു.

2021 സാമ്പത്തിക വര്‍ഷത്തില്‍ 23.9 ബില്യണ്‍ ഡോളറിന്റെ മിച്ചത്തില്‍ നിന്ന്, കറന്റ് അക്കൗണ്ട് ബാലന്‍സ് 2021-22 കാലയളവില്‍ 38.8 ബില്യണ്‍ ഡോളറിന്റെ കമ്മി രേഖപ്പെടുത്തി.

2022 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന അക്കൗണ്ട് മിച്ചം (capital account surplus) 86.3 ബില്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ കാണിക്കുന്നു. 2021 സാമ്പത്തിക വര്‍ഷത്തിൽ മിച്ചം 63.4 ബില്യണ്‍ ഡോളറായിരുന്നു.

Tags:    

Similar News