യുടിഐ ഫ്‌ളെക്‌സി ക്യാപ് പദ്ധതിയില്‍ 18 ലക്ഷം നിക്ഷേപകര്‍
കൊച്ചി: യുടിഐ ഫ്‌ളെക്‌സി ക്യാപ് പദ്ധതിയില്‍ നിക്ഷേപകരായി മേയ് 31 വരെ എത്തിയത് 18 ലക്ഷം പേരെന്ന് റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതിയില്‍ 23,000 കോടി രൂപയില്‍ ഏറെ വരുന്ന നിക്ഷേപങ്ങളാണുള്ളത്. 1992 ആരംഭിച്ച ഈ പദ്ധതിയുടെ ആസ്തികളില്‍ കുറഞ്ഞത് 65 ശതമാനമെങ്കിലും ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവയിലായാണ് നിക്ഷേപം നടത്തുന്നത്. നിക്ഷേപ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കി ഓഹരികള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ് പദ്ധതി പിന്തുടരുന്നത്. ഓഹരികളിലെ നിക്ഷേപം വളര്‍ത്തിയെടുക്കുവാന്‍ […]
കൊച്ചി: യുടിഐ ഫ്‌ളെക്‌സി ക്യാപ് പദ്ധതിയില്‍ നിക്ഷേപകരായി മേയ് 31 വരെ എത്തിയത് 18 ലക്ഷം പേരെന്ന് റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതിയില്‍ 23,000 കോടി രൂപയില്‍ ഏറെ വരുന്ന നിക്ഷേപങ്ങളാണുള്ളത്.
1992 ആരംഭിച്ച ഈ പദ്ധതിയുടെ ആസ്തികളില്‍ കുറഞ്ഞത് 65 ശതമാനമെങ്കിലും ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിവയിലായാണ് നിക്ഷേപം നടത്തുന്നത്. നിക്ഷേപ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കി ഓഹരികള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ് പദ്ധതി പിന്തുടരുന്നത്. ഓഹരികളിലെ നിക്ഷേപം വളര്‍ത്തിയെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ് യുടിഐ ഫ്‌ളെക്‌സി ക്യാപ്. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഈ നിക്ഷേപ പദ്ധതി ആരംഭിക്കാവുന്നതാണെന്നാണ് കമ്പനിയുടെ അഭിപ്രായം.