ഫോർഡ് പ്ളാന്റ് ഏറ്റെടുക്കൽ: ടാറ്റ മോട്ടേഴ്സ് ഓഹരികൾക്ക് പ്രിയമേറി
ടാറ്റ മോട്ടേഴ്സിന്റെ ഓഹരികൾക്ക് പ്രിയമേറി. അതിന്റെ ഉപസ്ഥാപനമായ ടാറ്റ പാസ്സഞ്ചർ ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ ), ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഫോർഡിന്റെ സാനന്ദ് വാഹന നിർമാണ കേന്ദ്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഗുജറാത്ത് ഗവണ്മെന്റുമായി ഒപ്പുവച്ചതിനു പിന്നാലെയാണ് ഇത്. സാനന്ദിലെ ഫോർഡ് ഇന്ത്യയുടെ വാഹന നിർമാണ പ്ളാന്റ് അത്യാധുനികമാണ്. ടിപിഇഎംഎൽ പുതിയ വാഹനങ്ങൾ നിർമിക്കാനാവശ്യമായ മെഷീനറിക്കും, എക്വിപ്മെന്റിനും വേണ്ടി നിക്ഷേപം നടത്തുമെന്ന് ടാറ്റ മോട്ടേഴ്സ് അറിയിച്ചു. നിക്ഷേപത്തിനു ശേഷം, വർഷത്തിൽ 300,000 യൂണിറ്റ് […]
ടാറ്റ മോട്ടേഴ്സിന്റെ ഓഹരികൾക്ക് പ്രിയമേറി. അതിന്റെ ഉപസ്ഥാപനമായ ടാറ്റ പാസ്സഞ്ചർ ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ ), ഫോർഡ്...
ടാറ്റ മോട്ടേഴ്സിന്റെ ഓഹരികൾക്ക് പ്രിയമേറി. അതിന്റെ ഉപസ്ഥാപനമായ ടാറ്റ പാസ്സഞ്ചർ ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ് (ടിപിഇഎംഎൽ ), ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ ഫോർഡിന്റെ സാനന്ദ് വാഹന നിർമാണ കേന്ദ്രം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാർ ഗുജറാത്ത് ഗവണ്മെന്റുമായി ഒപ്പുവച്ചതിനു പിന്നാലെയാണ് ഇത്.
സാനന്ദിലെ ഫോർഡ് ഇന്ത്യയുടെ വാഹന നിർമാണ പ്ളാന്റ് അത്യാധുനികമാണ്. ടിപിഇഎംഎൽ പുതിയ വാഹനങ്ങൾ നിർമിക്കാനാവശ്യമായ മെഷീനറിക്കും, എക്വിപ്മെന്റിനും വേണ്ടി നിക്ഷേപം നടത്തുമെന്ന് ടാറ്റ മോട്ടേഴ്സ് അറിയിച്ചു. നിക്ഷേപത്തിനു ശേഷം, വർഷത്തിൽ 300,000 യൂണിറ്റ് ഉൽപ്പാദന ശേഷി കൈവരിക്കും. ഇത് 400,000 യൂണിറ്റുകളായി ഭാവിയിൽ ഉയർത്താവുന്നതാണ്. ടാറ്റ മോട്ടേഴ്സിന്റെ ഓഹരി ബിഎസ്ഇ യിൽ 3 ശതമാനം ഉയർന്ന് 442.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"ടാറ്റ മോട്ടോഴ്സിന്റെ പാസ്സഞ്ചർ, ഇലക്ട്രിക് വാഹങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിൽ 'ന്യൂ ഫോറെവർ ശ്രേണിയിൽ' വിപണിയെ തോല്പിക്കുന്ന വളർച്ചയാണ് നൽകിയത്. ഈ വളർച്ച തുടർന്നും ശക്തമായി തുടരുമെന്നും, ഭാവിയിൽ വരാൻ പോകുന്ന ഉത്പന്നങ്ങളും, ഇലക്ട്രിക് വാഹനങ്ങളിൽ മുൻപ് നടത്തിയ നിക്ഷേപങ്ങളും അതിനു സഹായിക്കും," ടാറ്റ മോട്ടേഴ്സ് അറിയിച്ചു.