ലാഭം കുറഞ്ഞു, തെര്‍മാക്‌സ് ഓഹരികള്‍ 7 ശതമാനം താഴ്ന്നു

തെര്‍മാക്‌സ് ഓഹരികള്‍ ഇന്ന് 6.59 ശതമാനം താഴ്ന്നു. മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 4.5 ശതമാനം കുറവു വന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. കമ്പനിയുടെ നാലാംപാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 102.54 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 107.35 കോടി രൂപയായിരുന്നു. അസംസ്‌കൃത വസ്തുക്കളുടേയും ചരക്ക് നീക്കത്തിന്റെയും വിഭാ​ഗത്തിലുണ്ടായ വിലവര്‍ധനവാണ് ലാഭം കുറയാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. നാലാം പാദത്തിലെ ചെലവുകള്‍ 29 ശതമാനം വര്‍ധിച്ച് 1,856.70 കോടി രൂപയിലെത്തി. ഊര്‍ജ്ജ ബിസിനസില്‍ നിന്നുള്ള വരുമാനം […]

Update: 2022-05-23 09:05 GMT

തെര്‍മാക്‌സ് ഓഹരികള്‍ ഇന്ന് 6.59 ശതമാനം താഴ്ന്നു. മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 4.5 ശതമാനം കുറവു വന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. കമ്പനിയുടെ നാലാംപാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 102.54 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 107.35 കോടി രൂപയായിരുന്നു. അസംസ്‌കൃത വസ്തുക്കളുടേയും ചരക്ക് നീക്കത്തിന്റെയും വിഭാ​ഗത്തിലുണ്ടായ വിലവര്‍ധനവാണ് ലാഭം കുറയാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. നാലാം പാദത്തിലെ ചെലവുകള്‍ 29 ശതമാനം വര്‍ധിച്ച് 1,856.70 കോടി രൂപയിലെത്തി. ഊര്‍ജ്ജ ബിസിനസില്‍ നിന്നുള്ള വരുമാനം 1,451 കോടി രൂപയും, എൻവയണ്‍മെന്റ് ബിസിനസില്‍ നിന്നുള്ള വരുമാനം 462 കോടി രൂപയും, രാസവസ്തു മേഖലയില്‍ നിന്നുള്ള വരുമാനം 132 കോടി രൂപയും ആണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ഓഹരി ബിഎസ്ഇയില്‍ ക്ലോസ് ചെയ്തത് 2,027.45 രൂപയ്ക്കാണ്.

Tags:    

Similar News