രൂപയുടെ നേട്ടം തലനാരിഴയ്ക്ക്, മൂല്യം 77.49
ഡെല്‍ഹി : പണപ്പെരുപ്പ ആശങ്കയില്‍ കഴിഞ്ഞ ദിവസം തിരിച്ചടി നേരിട്ടെങ്കിലും രൂപയ്ക്ക് നേരിയ ഉണര്‍വ്. ഇന്ന് രൂപയുടെ മൂല്യം ഒരു പൈസ ഉയര്‍ന്ന് 77.49ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 77.40ല്‍ എത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 77.35 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.49 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 1 പൈസ
ഡെല്‍ഹി : പണപ്പെരുപ്പ ആശങ്കയില്‍ കഴിഞ്ഞ ദിവസം തിരിച്ചടി നേരിട്ടെങ്കിലും രൂപയ്ക്ക് നേരിയ ഉണര്‍വ്. ഇന്ന് രൂപയുടെ മൂല്യം ഒരു പൈസ ഉയര്‍ന്ന് 77.49ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 77.40ല്‍ എത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 77.35 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.49 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 1 പൈസ ഉയര്‍ന്ന് 77.49ല്‍ എത്തി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നഷ്ടത്തില്‍. സെന്‍സെക്സ് 136.69 പോയിന്റ് ഇടിഞ്ഞു 52,793.62ലെത്തി. നിഫ്റ്റി 25.85 പോയിന്റ് താഴ്ന്നു 15782.15ലും അവസാനിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 109.2 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 5,255.75 കോടി രൂപയാണ് വിപണിയില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.