ഡെറ്റ്, കറന്‍സി വിപണികളുടെ വ്യാപാര സമയം വര്‍ധിപ്പിക്കുന്നു

ഡെല്‍ഹി: കോവിഡ് -19 മഹാമാരി പിന്‍വാങ്ങുന്നതോടെ 2022 ഏപ്രില്‍ 18 മുതല്‍ വിവിധ ഡെറ്റ്, കറന്‍സി വിപണികളുടെ വ്യാപാര സമയം നീട്ടുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിയതിനാല്‍, 2020 നവംബര്‍ 9 മുതല്‍ പ്രധാന ഡെറ്റുകള്‍ക്കും കറന്‍സി വിപണികള്‍ക്കും വേണ്ടിയുള്ള വ്യാപാര സമയം പുനഃസ്ഥാപിക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. കോവിഡ് -19നെ തുടര്‍ന്ന് ആര്‍ബിഐ നിയന്ത്രിക്കുന്ന നിരവധി വിപണികളുടെ വ്യാപാര സമയം 2020 ഏപ്രില്‍ 7 മുതല്‍ വെട്ടിക്കുറച്ചിരിക്കുന്നു. ആളുകളുടെ […]

;

Update: 2022-04-12 08:29 GMT
RBI Trading Hourse
  • whatsapp icon
ഡെല്‍ഹി: കോവിഡ് -19 മഹാമാരി പിന്‍വാങ്ങുന്നതോടെ 2022 ഏപ്രില്‍ 18 മുതല്‍ വിവിധ ഡെറ്റ്, കറന്‍സി വിപണികളുടെ വ്യാപാര സമയം നീട്ടുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിയതിനാല്‍, 2020 നവംബര്‍ 9 മുതല്‍ പ്രധാന ഡെറ്റുകള്‍ക്കും കറന്‍സി വിപണികള്‍ക്കും വേണ്ടിയുള്ള വ്യാപാര സമയം പുനഃസ്ഥാപിക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് -19നെ തുടര്‍ന്ന് ആര്‍ബിഐ നിയന്ത്രിക്കുന്ന നിരവധി വിപണികളുടെ വ്യാപാര സമയം 2020 ഏപ്രില്‍ 7 മുതല്‍ വെട്ടിക്കുറച്ചിരിക്കുന്നു. ആളുകളുടെ സഞ്ചാരത്തിനും ഓഫീസുകളുടെ പ്രവര്‍ത്തനത്തിനുമുള്ള നിയന്ത്രണങ്ങള്‍ ഗണ്യമായി ലഘൂകരിച്ചതോടെ, നിയന്ത്രിത ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തന സമയം പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ആര്‍ബിഐയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) എല്ലാ വിപണികളുടെയും വ്യാപാര സമയം ഏകീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സെന്‍ട്രല്‍ ബാങ്കും മാര്‍ക്കറ്റ് റെഗുലേറ്ററും സ്റ്റോക്കുകള്‍, ബോണ്ടുകള്‍, കറന്‍സികള്‍, ചരക്കുകള്‍ എന്നിവയുടെ വ്യാപാര സമയം സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകകളും ആര്‍ബിഐയും സെബിയും പരിശോധിക്കുന്നുണ്ട്. ഇതോടെ, അസറ്റ് ക്ലാസുകളിലുടനീളം ഇടപഴകുന്ന നിക്ഷേപകര്‍ക്കും ഇടനിലക്കാരുടെ ബാക്ക്-എന്‍ഡ് ജീവനക്കാര്‍ക്കും പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുമെന്ന് രണ്ട് സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നു.
Tags:    

Similar News