സ്വര്‍ണവിലയില്‍ ഉയര്‍ച്ച, പവന് 480 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 38,360 രൂപയില്‍ എത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ചു. 4,795 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,880ല്‍ എത്തിയിരുന്നു. ഇതിന് മുന്‍പുള്ള ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. […]

Update: 2022-03-24 07:09 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 38,360 രൂപയില്‍ എത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ചു. 4,795 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,880ല്‍ എത്തിയിരുന്നു. ഇതിന് മുന്‍പുള്ള ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,955.20 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുന്നതിനാല്‍ സ്വര്‍ണത്തെയാണ് മിക്കവരും സുരക്ഷിത നിക്ഷേപമായി കാണുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.30 ശതമാനം ഉയര്‍ന്ന് 122 ഡോളറിലെത്തി.

Tags:    

Similar News