ഓഹരി വിപണി ചാഞ്ചാട്ടത്തിൽ

മുംബൈ:ഏഷ്യന്‍ ഓഹരികളിലെ സമ്മിശ്ര പ്രവണതയും, ഐടി ഓഹരികളുടെ തകര്‍ച്ചയും മൂലം സെന്‍സെക്‌സിനും, നിഫ്റ്റിക്കും ചൊവ്വാഴ്ച്ച തകര്‍ച്ചയോടെ തുടക്കം. ശക്തമായ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സെന്‍സെക്‌സ് ചാഞ്ചാട്ടത്തോടെ 150 പോയിന്റ് താഴ്ന്ന് 56,333.72 പോയിന്റിലെത്തി. എന്‍എസ്ഇ നിഫ്റ്റി 28.50 പോയിന്റ് താഴ്ന്ന് 16,842.80 പോയിന്റിലുമെത്തി. ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ എന്നിവയാണ് സെന്‍സക്‌സില്‍ പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയ കമ്പനികള്‍. എന്നാല്‍, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമന്റ്, […]

Update: 2022-03-15 00:29 GMT

മുംബൈ:ഏഷ്യന്‍ ഓഹരികളിലെ സമ്മിശ്ര പ്രവണതയും, ഐടി ഓഹരികളുടെ തകര്‍ച്ചയും മൂലം സെന്‍സെക്‌സിനും, നിഫ്റ്റിക്കും ചൊവ്വാഴ്ച്ച തകര്‍ച്ചയോടെ തുടക്കം. ശക്തമായ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും സെന്‍സെക്‌സ് ചാഞ്ചാട്ടത്തോടെ 150 പോയിന്റ് താഴ്ന്ന് 56,333.72 പോയിന്റിലെത്തി. എന്‍എസ്ഇ നിഫ്റ്റി 28.50 പോയിന്റ് താഴ്ന്ന് 16,842.80 പോയിന്റിലുമെത്തി.

ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ എന്നിവയാണ് സെന്‍സക്‌സില്‍ പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയ കമ്പനികള്‍.
എന്നാല്‍, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രടെക് സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാര്‍തി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.

മുന്‍പത്തെ വ്യാപാരത്തില്‍ സെന്‍സക്‌സ് 935.72 പോയിന്റിലക്ക് ഉയര്‍ന്ന് 56,486.02 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റിയും 240.85 പോയിന്റ് ഉയര്‍ന്ന് 16,871.30 പോയിന്റിലേക്കും എത്തിയിരുന്നു.

ഹോങ്കോംഗിലെയും, ഷാംഗ്ഹായിലെയും ഓഹരികള്‍ രണ്ട് ശതമാനം താഴ്ന്നപ്പോള്‍, മിഡ് സെഷന്‍ വ്യാപാരത്തില്‍ ടോക്കിയോ ഓഹരികള്‍ നേരിയ നേട്ടത്തോടെ വ്യാപരം നടത്തി. യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ രാത്രി വ്യാപരത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് നിലനിര്‍ത്തിയത്.

ബ്രെന്റ് ക്രൂഡോയില്‍ വില 3.73 ശതമാനം താഴ്ന്ന് ബാരലിന് 102.9 ഡോളറിലേക്ക് എത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വില്‍പ്പന തുടരുകയാണ്.

Tags:    

Similar News