8% പ്രീമിയം നേടി മികച്ച തുടക്കം കുറിച്ച് വേദാന്ത് ഫാഷന്‍സ്
ഫെബ്രു. 16: എത്നിക് വെയര്‍ ബ്രാന്‍ഡായ മാന്യവര്‍ ഉടമസ്ഥതയിലുള്ള വേദാന്ത് ഫാഷന്‍സ് ഇന്ന് എക്സ്ചേഞ്ചുകളില്‍ മികച്ച അരങ്ങേറ്റം നടത്തി. ഇഷ്യൂ വിലയായ 866 രൂപയേക്കാള്‍ 8% പ്രീമിയത്തിലാണ് ഷെയറുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ബിഎസ്ഇയില്‍, ഇഷ്യു വിലയായ 866 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8.08% ഉയര്‍ന്ന് 936 രൂപയില്‍ ഓഹരി ആരംഭം കുറിച്ചു. എന്‍എസ്ഇയില്‍, ഇഷ്യൂ വിലയേക്കാള്‍ 7.96% പ്രീമിയം രേഖപ്പെടുത്തി, 935 രൂപയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച 3,149 കോടി രൂപയുടെ ഓഫര്‍-ഫോര്‍-സെയില്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കമ്പനി […]
ഫെബ്രു. 16: എത്നിക് വെയര്‍ ബ്രാന്‍ഡായ മാന്യവര്‍ ഉടമസ്ഥതയിലുള്ള വേദാന്ത് ഫാഷന്‍സ് ഇന്ന് എക്സ്ചേഞ്ചുകളില്‍ മികച്ച അരങ്ങേറ്റം നടത്തി. ഇഷ്യൂ വിലയായ 866 രൂപയേക്കാള്‍ 8% പ്രീമിയത്തിലാണ് ഷെയറുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.
ബിഎസ്ഇയില്‍, ഇഷ്യു വിലയായ 866 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8.08% ഉയര്‍ന്ന് 936 രൂപയില്‍ ഓഹരി ആരംഭം കുറിച്ചു. എന്‍എസ്ഇയില്‍, ഇഷ്യൂ വിലയേക്കാള്‍ 7.96% പ്രീമിയം രേഖപ്പെടുത്തി, 935 രൂപയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച 3,149 കോടി രൂപയുടെ ഓഫര്‍-ഫോര്‍-സെയില്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ 2.6 ഇരട്ടി സബ്സ്ക്രിപ്ഷന് ലഭിച്ചിരുന്നു.
യോഗ്യരായ സ്ഥാപന ഉപയോക്താക്കളുടെ പിന്തുണ വഴി 7.49 മടങ്ങ് സബ്സ്ക്രിപ്ഷനോടെ പരമാവധി ഡിമാന്‍ഡ് ഈ ലിസ്റ്റിങില്‍ ലഭിച്ചു.
സ്ഥാപനേതര നിക്ഷേപകര്‍ 1.07 മടങ്ങ് സബ്സ്ക്രൈബ് ചെയ്തപ്പോള്‍ റീട്ടെയില്‍ നിക്ഷേപകര്‍ 39 ശതമാനം സബ്സ്ക്രിപ്ഷന് മാത്രമാണ് നേടിയത്. ഓരോ ഓഹരിയ്ക്കും 824-866 രൂപയായിരുന്നു വില.