പിരമല്‍ എന്‍റര്‍പ്രൈസസിന്‍റെ ഓഹരികള്‍ 575 കോടിക്ക് സ്മാള് ക്യാപ് വേള്‍ഡ് ഫണ്ട് വിറ്റഴിച്ചു

  • ന്യൂ വേൾഡ് ഫണ്ട് ഇങ്ക് 326 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു
  • ഓഹരികള്‍ കൈയൊഴിഞ്ഞത് പൊതു വിപണി ഇടപാടിലൂടെ
;

Update: 2023-07-07 03:31 GMT
പിരമല്‍ എന്‍റര്‍പ്രൈസസിന്‍റെ ഓഹരികള്‍ 575  കോടിക്ക് സ്മാള് ക്യാപ് വേള്‍ഡ് ഫണ്ട് വിറ്റഴിച്ചു
  • whatsapp icon

പൊതു വിപണി ഇടപാടുകളിലൂടെ പിരമൽ എന്റർപ്രൈസസിന്റെ 575 കോടി രൂപ മൂല്യമുള്ള ഓഹരികൾ ഒരു സ്ഥാപനം ഇന്നലെ വിറ്റഴിച്ചു. ബി‌എസ്‌ഇയിൽ നിന്ന് ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ അനുസരിച്ച്, പിരമൽ എന്റർപ്രൈസസിന്റെ മൊത്തം 61,09,068 ഓഹരികളാണ് 17 ട്രഞ്ചുകളായി സ്‌മോൾക്യാപ് വേൾഡ് ഫണ്ട് ഇങ്ക് വിറ്റത്. ഓഹരികൾ ഓരോന്നിനും ശരാശരി 941.15 രൂപ കണക്കാക്കിയായിരുന്നു വില്‍പ്പന. 

പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്, ടാറ്റ മ്യൂച്വൽ ഫണ്ട് (എംഎഫ്), ബന്ധൻ എംഎഫ് ബോഫാ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ, ബിഎൻപി പാരിബാസ് ആർബിട്രേജ്, സെഗാന്റി ഇന്ത്യ മൗറീഷ്യസ് എന്നിവ ഓഹരികൾ വാങ്ങിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. 

ബൾക്ക് ഡീൽ ഡാറ്റ പ്രകാരം, ബിഎസ്ഇയിലെ മറ്റൊരു പ്രത്യേക ഇടപാടിലൂടെ പിരാമൽ എന്റർപ്രൈസസിന്റെ 34.62 ലക്ഷത്തിലധികം ഓഹരികൾ 326 കോടി രൂപയ്ക്ക് ന്യൂ വേൾഡ് ഫണ്ട് ഇങ്ക് പൊതുവിപണിയില്‍ വിറ്റഴിച്ചു. ഓഹരികൾക്ക് ശരാശരി 941.15 രൂപ നിരക്കിലാണ് ഈ വില്‍പ്പനയും നടന്നിട്ടുള്ളത്. 

വ്യാഴാഴ്ച ബിഎസ്ഇയിൽ പിരമൽ എന്റർപ്രൈസസിന്റെ ഓഹരികൾ 1.06 ശതമാനം ഇടിഞ്ഞ് 940.50 രൂപയിലെത്തി.

Tags:    

Similar News