ഹരിയോം പൈപ്പ് ഇൻഡസ്ട്രീസ് ഓഹരികൾ 2 ശതമാനം നേട്ടത്തിൽ

ഹരിയോം പൈപ്പിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.72 ശതമാനം ഉയർന്നു. കമ്പനിയുടെ പ്രവർത്തന മൂലധന പരിധി 49.50 കോടി രൂപയിൽ നിന്നും 149.50 കോടി രൂപയായി ഉയർത്തുന്നതിനുള്ള വ്യവസ്ഥ കാനറാ ബാങ്ക് അംഗീകരിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. കോൾഡ് റോൾഡ് സ്റ്റീൽ മിൽ, ഗാൽവനൈസ്ഡ് പൈപ്പ് മിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 94.02 കോടി രൂപയുടെ പുതിയ ടേം ലോൺ അനുവദിക്കുന്നതിനും ബാങ്ക് അംഗീകാരം നൽകി. ബാങ്കുമായി തുടർ ചർച്ചകൾ നടത്തുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ഓഹരി ഇന്ന് […]

;

Update: 2022-09-26 09:11 GMT
ഹരിയോം പൈപ്പ് ഇൻഡസ്ട്രീസ് ഓഹരികൾ 2 ശതമാനം നേട്ടത്തിൽ
  • whatsapp icon

ഹരിയോം പൈപ്പിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2.72 ശതമാനം ഉയർന്നു. കമ്പനിയുടെ പ്രവർത്തന മൂലധന പരിധി 49.50 കോടി രൂപയിൽ നിന്നും 149.50 കോടി രൂപയായി ഉയർത്തുന്നതിനുള്ള വ്യവസ്ഥ കാനറാ ബാങ്ക് അംഗീകരിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. കോൾഡ് റോൾഡ് സ്റ്റീൽ മിൽ, ഗാൽവനൈസ്ഡ് പൈപ്പ് മിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 94.02 കോടി രൂപയുടെ പുതിയ ടേം ലോൺ അനുവദിക്കുന്നതിനും ബാങ്ക് അംഗീകാരം നൽകി. ബാങ്കുമായി തുടർ ചർച്ചകൾ നടത്തുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ഓഹരി ഇന്ന് 262.05 രൂപ വരെ ഉയർന്നു. ഒടുവിൽ 1.92 ശതമാനം നേട്ടത്തിൽ 260 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

Tags:    

Similar News