വിപണിയില്‍ അനിശ്ചിതാവസ്ഥ തുടരും

ഇന്നലെ മാറ്റമില്ലാതെ അവസാനിച്ച ഓഹരി വിപണി ഇന്നും അനിശ്ചിതാവസ്ഥയില്‍ തുടരാനാണ് സാധ്യത. വിപണിയെ ചലിപ്പിക്കാനുതകുന്ന വാര്‍ത്തകളോ സംഭവങ്ങളോ ഇന്ന് പുറത്ത് വരാനില്ല. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും അറ്റ നിക്ഷേപകരായി മാറുന്നു എന്നതാണ് ഏക പോസിറ്റീവായ ഘടകം. ഏഷ്യന്‍ - അമേരിക്കന്‍ വിപണികള്‍ ഏഷ്യന്‍ വിപണികള്‍ ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.22ന് 1.07 ശതമാനം നഷ്ടത്തിലാണ്. ഷാങ്ഹായ് കോമ്പസിറ്റും ഷെന്‍സന്‍ കംമ്പോണന്റും നേരിയ ലാഭം കാണിയ്ക്കുന്നു. മറ്റുള്ള പ്രമുഖ വിപണികളെല്ലാം […]

;

Update: 2022-09-06 22:20 GMT
ഇന്നലെ മാറ്റമില്ലാതെ അവസാനിച്ച ഓഹരി വിപണി ഇന്നും അനിശ്ചിതാവസ്ഥയില്‍ തുടരാനാണ് സാധ്യത. വിപണിയെ ചലിപ്പിക്കാനുതകുന്ന വാര്‍ത്തകളോ സംഭവങ്ങളോ ഇന്ന് പുറത്ത് വരാനില്ല. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും അറ്റ നിക്ഷേപകരായി മാറുന്നു എന്നതാണ് ഏക പോസിറ്റീവായ ഘടകം.
ഏഷ്യന്‍ - അമേരിക്കന്‍ വിപണികള്‍
ഏഷ്യന്‍ വിപണികള്‍ ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.22ന് 1.07 ശതമാനം നഷ്ടത്തിലാണ്. ഷാങ്ഹായ് കോമ്പസിറ്റും ഷെന്‍സന്‍ കംമ്പോണന്റും നേരിയ ലാഭം കാണിയ്ക്കുന്നു. മറ്റുള്ള പ്രമുഖ വിപണികളെല്ലാം താഴ്ച്ചയിലാണ്. അമേരിക്കന്‍ വിപണിയും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സമ്പദ് ഘടനയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്ത് വന്ന രണ്ട് പ്രമുഖ ഫലങ്ങള്‍ നെഗറ്റീവാണ്. എസ് ആന്‍ഡ് പി ഗ്ലോബല്‍, കോമ്പസിറ്റ് പിഎംഐ ഓഗസ്റ്റില്‍ താഴ്ച്ചയിലാണ്. കൂടാതെ ഓഗസ്റ്റിലെ സര്‍വീസസ് പിഎംഐയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. എങ്കിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലല്ല എന്ന് നിസ്സംശയം പറയാവുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഈ പോസിറ്റീസ് വസ്തുതകളൊന്നും അമേരിക്കന്‍ വിപണിയ്ക്ക് ഉത്തേജനം നല്‍കുന്നില്ല. കാരണം മെച്ചപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കടുത്ത നിരക്ക് വര്‍ധനയിലേക്ക് പോകാന്‍ യുഎസ് ഫെഡിനെ പ്രേരിപ്പിക്കുമെന്നതിനാല്‍ വ്യാപാരികള്‍ ആശങ്കയിലാണ്. ഈ ആശങ്കയാണ് ഇന്ന് രാവിലെ ഏഷ്യന്‍ വിപണികളിലും പടരുന്നത്. ഇന്ത്യയില്‍ ഇത് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പ്രകടനത്തേയും സ്വാധീനിക്കും.
വിദേശനിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1145 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഇന്നലെ അറ്റവാങ്ങലുകാരായിരുന്നു. 632 കോടി രൂപ വിലയുള്ള ഓഹരികളാണ് അവര്‍ വാങ്ങിയത്. അമേരിക്കന്‍ ഫെഡിന്റെ നിരക്ക് വര്‍ധന വ്യക്തമാകാത്തിടത്തോളം കാലം അവര്‍ ഓഹരി വില്‍പനക്കാരായി മാറുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ അവര്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് മടങ്ങി വരുന്ന കാഴ്ച്ചയാണ് കാണുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം നാളെയുണ്ടാകും. നിരക്ക് ഉയര്‍ത്തുമെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീന ലഗാദേ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ തോത് മാത്രമേ ഇനി അറിയാനുള്ളൂ.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേരിയ താഴ്ച്ചയിലാണ്. യൂറോപിലെ ഊര്‍ജ്ജ പ്രതിസന്ധി പൊതുവില്‍ ക്രൂഡ് ഓയില്‍ വില ഉയരാന്‍ സഹായകരമാണ്. എങ്കിലും അമേരിക്കയിലെ ഉപഭോഗത്തിലുണ്ടാകുന്ന കുറവ് ഇന്നത്തെ വിലയെ ബാധിച്ചു. രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ അവരുടെ എണ്ണ വാങ്ങലിനേയും ബാധിക്കുമെന്നതിനാല്‍ ക്രൂഡ് ഓയില്‍ വില മുന്നേറാന്‍ സാധ്യതയില്ല. ഇന്ത്യയെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായ വാര്‍ത്തയാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,690 രൂപ (സെപ്റ്റംബര്‍ 7)
ഒരു ഡോളറിന് 80.02 രൂപ (സെപ്റ്റംബര്‍ 7, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 91.45 ഡോളര്‍ (സെപ്റ്റംബര്‍ 7, 09.00 am)
ഒരു ബിറ്റ്കൊയ്‌ന്റെ വില 18,706.51 ഡോളര്‍ (സെപ്റ്റംബര്‍ 7, 09.00 am കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)
Tags:    

Similar News