എഫ്ഡിഎ അംഗീകാരം: ലുപിൻ ഓഹരികൾ നേട്ടത്തിൽ

ഫാർമാ കമ്പനി ലുപിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2 ശതമാനം ഉയർന്നു. ഡസറ്റിനിബ് ടാബിലറ്റിന്റെ അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് ആപ്പ്ളിക്കേഷന് യുഎസ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ലുക്കീമിയയുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഈ വർഷം ജൂണിലെ കണക്കനുസരിച്ച് ഈ മരുന്നിന്റെ വാർഷിക വിപണി വലിപ്പം 1,569 മില്യൺ ഡോളറാണ്. കഴിഞ്ഞയാഴ്ച, ഡിപ്രഷന് വേണ്ടി ഉപയോഗിക്കുന്ന മറ്റൊരു മരുന്നിന് യുഎസ് എഫ്ഡിഎ യുടെ അംഗീകാരം ലഭിച്ചിരുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ […]

;

Update: 2022-08-30 00:37 GMT
എഫ്ഡിഎ അംഗീകാരം: ലുപിൻ ഓഹരികൾ നേട്ടത്തിൽ
  • whatsapp icon

ഫാർമാ കമ്പനി ലുപിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 2 ശതമാനം ഉയർന്നു. ഡസറ്റിനിബ് ടാബിലറ്റിന്റെ അബ്രീവിയേറ്റഡ് ന്യൂ ഡ്രഗ് ആപ്പ്ളിക്കേഷന് യുഎസ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. ലുക്കീമിയയുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.

ഈ വർഷം ജൂണിലെ കണക്കനുസരിച്ച് ഈ മരുന്നിന്റെ വാർഷിക വിപണി വലിപ്പം 1,569 മില്യൺ ഡോളറാണ്. കഴിഞ്ഞയാഴ്ച, ഡിപ്രഷന് വേണ്ടി ഉപയോഗിക്കുന്ന മറ്റൊരു മരുന്നിന് യുഎസ് എഫ്ഡിഎ യുടെ അംഗീകാരം ലഭിച്ചിരുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി ഇന്ന് 665.65 രൂപ വരെ ഉയർന്നു. 1.45 ശതമാനം നേട്ടത്തിൽ 662.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News