അധിക മൂലധന നിക്ഷേപം: യുനോ മിൻഡാ ഓഹരികൾ മുന്നേറി
യുനോ മിൻഡായുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.63 ശതമാനം ഉയർന്നു. വർധിച്ച ഡിമാന്റ് പൂർത്തീകരിക്കാൻ നാലു-ചക്ര അലോയ് വീൽ, നാലു-ചക്ര ഓട്ടോമോട്ടീവ് സ്വിച്ചസ് എന്നിവയുടെ നിർമ്മാണ ശേഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 300 കോടി രൂപ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. യുനോ മിൻഡായുടെ പ്രധാന ഉപസ്ഥാപനമായ മിൻഡാ കോസേയി അലുമിനിയം വീൽ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ഹരിയാനയിലെ ബവൽ പ്ലാന്റിൽ നാലു-ചക്ര അലോയ് വീലിന്റെ നിർമ്മാണ ശേഷി പ്രതിമാസം 60,000 വീലുകളിൽ നിന്നും 2,40,000 […]
യുനോ മിൻഡായുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.63 ശതമാനം ഉയർന്നു. വർധിച്ച ഡിമാന്റ് പൂർത്തീകരിക്കാൻ നാലു-ചക്ര അലോയ് വീൽ, നാലു-ചക്ര ഓട്ടോമോട്ടീവ് സ്വിച്ചസ് എന്നിവയുടെ നിർമ്മാണ ശേഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 300 കോടി രൂപ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്.
യുനോ മിൻഡായുടെ പ്രധാന ഉപസ്ഥാപനമായ മിൻഡാ കോസേയി അലുമിനിയം വീൽ പ്രൈവറ്റ് ലിമിറ്റഡ് അവരുടെ ഹരിയാനയിലെ ബവൽ പ്ലാന്റിൽ നാലു-ചക്ര അലോയ് വീലിന്റെ നിർമ്മാണ ശേഷി പ്രതിമാസം 60,000 വീലുകളിൽ നിന്നും 2,40,000 വീലുകളായി ഉയർത്തും. ഈ വിപുലീകരണത്തിനായുള്ള അധിക മൂലധന ചിലവ് 190 കോടി രൂപയാണ്. രണ്ട് ഘട്ടങ്ങളിലൂടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതിമാസം 30,000 വീലുകൾ ഉത്പാദിപ്പിക്കും. ഇത് 2023 ഡിസംബറോടു കൂടി സാധ്യമാകും. അവസാന ഘട്ടം 2024 ജൂണോടു കൂടിയും പൂർത്തിയാക്കും. നാലു-ചക്ര വാഹന ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഉത്പന്നമാണ് അലോയ് വീലുകൾ.
യുനോ മിൻഡാ ലിമിറ്റഡിന്റെ മറ്റൊരു ഉപസ്ഥാപനമായ മിന്ദരിക പ്രൈവറ്റ് ലിമിറ്റഡ് , ഹരിയാനയിലെ ഫാറൂഖ് നഗറിൽ, ആഭ്യന്തര-അന്താരാഷ്ട്ര ഉപഭോക്താക്കളിൽ നിന്നുള്ള നാലു-ചക്ര ഓട്ടോമോട്ടീവ് സ്വിച്ചുകളുടെ ആവശ്യം നിറവേറ്റുന്നതിനായി പുതിയ നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നുണ്ട്. ഈ പ്ലാന്റ് രൂപീകരിക്കുന്നതിന് ആദ്യ ഘട്ടത്തിൽ ഏകദേശം 110 കോടി രൂപയാണ് ചിലവു വരുന്നത്. ഇത് 2023 സെപ്റ്റംബറിൽ പൂർത്തിയാകും. ഓഹരി ഇന്ന് 2.24 ശതമാനം നേട്ടത്തിൽ 562.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.