ബെയർ ക്രോപ്സയൻസ് ഓഹരികൾക്ക് 4 ശതമാനം ഉയർച്ച
ബെയർ ക്രോപ്സയൻസ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.21 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 19.27 ശതമാനം വർധിച്ചിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 302.6 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 253.7 കോടി രൂപയായിരുന്നു. ആഗോള വിതരണ ശൃംഖലയിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 18 ശതമാനം വർധിച്ച് 1,667.4 കോടി രൂപയായി. കമ്പനിയുടെ വിള സംരക്ഷണ പോർട്ട്ഫോളിയോയിലും ഉത്പാദന ക്ഷമതയിലും ഉണ്ടായ മികച്ച വളർച്ചയാണ് ഈ […]
ബെയർ ക്രോപ്സയൻസ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.21 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 19.27 ശതമാനം വർധിച്ചിരുന്നു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 302.6 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 253.7 കോടി രൂപയായിരുന്നു.
ആഗോള വിതരണ ശൃംഖലയിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 18 ശതമാനം വർധിച്ച് 1,667.4 കോടി രൂപയായി. കമ്പനിയുടെ വിള സംരക്ഷണ പോർട്ട്ഫോളിയോയിലും ഉത്പാദന ക്ഷമതയിലും ഉണ്ടായ മികച്ച വളർച്ചയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. 5,661.70 രൂപ വരെ ഉയർന്ന ഓഹരി ഇന്ന് 3.71 ശതമാനം നേട്ടത്തിൽ 5,476.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.