ബോണസ് ഇഷ്യൂ: രാം രത്ന വയേഴ്‌സ് ഓഹരികള്‍ക്ക് 11 ശതമാനം വളർച്ച

ബോണസ് ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കാന്‍ ഓഗസ്റ്റ് 10 ന് ബോര്‍ഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചതിനെത്തുടര്‍ന്ന് രാം രത്ന വയേഴ്‌സിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയില്‍ 15 ശതമാനം ഉയര്‍ന്ന് 308.95 രൂപയിലെത്തി. 2022 ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം അതേ ദിവസം കമ്പനി പ്രഖ്യാപിക്കും. ഇനാമല്‍ഡ് കോപ്പര്‍ വൈന്‍ഡിംഗ് വയറുകള്‍ നിര്‍മ്മിക്കുന്ന കമ്പനി മുന്‍ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 16.49 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ ഓഹരികള്‍ ഇന്ന് 11.20 ശതമാനം ഉയര്‍ന്ന് […]

Update: 2022-08-02 09:56 GMT

ബോണസ് ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കാന്‍ ഓഗസ്റ്റ് 10 ന് ബോര്‍ഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചതിനെത്തുടര്‍ന്ന് രാം രത്ന വയേഴ്‌സിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയില്‍ 15 ശതമാനം ഉയര്‍ന്ന് 308.95 രൂപയിലെത്തി. 2022 ജൂണ്‍ പാദത്തിലെ സാമ്പത്തിക ഫലം അതേ ദിവസം കമ്പനി പ്രഖ്യാപിക്കും.

ഇനാമല്‍ഡ് കോപ്പര്‍ വൈന്‍ഡിംഗ് വയറുകള്‍ നിര്‍മ്മിക്കുന്ന കമ്പനി മുന്‍ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 16.49 കോടി രൂപ അറ്റാദായം നേടിയിരുന്നു. കമ്പനിയുടെ ഓഹരികള്‍ ഇന്ന് 11.20 ശതമാനം ഉയര്‍ന്ന് 298.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയില്‍ ഏകദേശം ഒന്നരലക്ഷത്തോളം ഓഹരികളുടെ കൈമാറ്റം ഇന്ന് നടന്നു. സാധാരണയായി രണ്ടാഴ്ച്ചത്തെ ശരാശരി കൈമാറ്റ അളവ് 31,000 ഓഹരികളാണ്.

Tags:    

Similar News